കോട്ടോപ്പാടം : കോട്ടോപ്പാടം പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും തിരുവിഴാംകു ന്ന് ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി വയോജന സംഗമം സംഘടിപ്പിച്ചു. ജീവിതശൈലി രോഗ നിയന്ത്രണ ക്ലിനിക്കും മുതിര്‍ന്ന പൗരന്മാരെ ആദരിക്കലും നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ഒ.ഇര്‍ഷാദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായ ത്ത് അംഗം ഫസീല സുഹൈല്‍ അധ്യക്ഷയായി. റിട്ടയേര്‍ഡ് അധ്യാപകരായ നമ്പീശന് മാസ്റ്റര്‍, കുഞ്ഞീതു മാസ്റ്റര്‍, ജയപ്രകാശന്‍ മാസ്റ്റര്‍, ട്രസ്റ്റ് അംഗം ജയരാജന്,ജെ.എച്ച്.ഐ വിനോദ് പുതുക്കുടിയില്‍, പൊതുപ്രവര്‍ത്തകനായ കോട്ടത്തളത്തില് വിജയകുമാര്‍, എന്നിവര്‍ സംസാരിച്ചു.