ഷോളയൂര്‍: ഷോളയൂരിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം വി.ആര്‍.മഹിളാമണി. ജലജീവന്‍ മിഷ ന്റെ സഹായത്തോടെ കൃഷിക്ക് കൂടി പ്രയോജനപ്പെടുന്ന വിധം വിപുലമായ ജലവിത രണ സംവിധാനം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി അറിയിച്ചതായി വനിതാകമ്മീഷന്‍ അംഗം പറഞ്ഞു. പട്ടികവര്‍ഗ മേ ഖലാ ക്യാംപിന്റെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ പ്പെട്ട സ്ത്രീകളെ വീടുകളില്‍ എത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.
കോട്ടത്തറ, മേലേ കോട്ടത്തറ, ദാസന്നൂര്‍, ഉറിയന്‍ചാള, മരപ്പാലം എന്നീ ഊരുകളിലെ വീടുകളിലായിരുന്നു സന്ദര്‍ശനം. കിടപ്പു രോഗികള്‍ക്കുള്ള പാലിയേറ്റീവ് കെയര്‍ സേവനം മികച്ച നിലയില്‍ ലഭ്യമാകുന്നുണ്ടെന്ന് വീടുകള്‍ സന്ദര്‍ശിച്ചതിലൂടെ ബോധ്യ പ്പെട്ടു.ഷോളയൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 11 പട്ടികവര്‍ഗ മേഖലകളിലാണ് വനിതാ കമ്മിഷന്‍ പ്രത്യേക ക്യാംപ് നടത്തിയത്. ഒറ്റപ്പെട്ടു താമസിക്കുന്നവര്‍, ദീര്‍ഘനാളായി അസുഖബാധിതരായവര്‍, മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ഷോളയൂര്‍ ഗ്രാമപഞ്ചായ ത്തിലെ സ്ത്രീകളെ വനിതാ കമ്മിഷന്‍ വീടുകളില്‍ എത്തി സന്ദര്‍ശിച്ചു. ഇവരുടെ ക്ഷേമവിവരങ്ങളും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാകുന്നതും സംബന്ധിച്ച് കമ്മീഷന്‍ തിരക്കി.മരപ്പാലം അംഗന്‍വാടിയിലും കമ്മീഷനെത്തി.മേഖലയില്‍ കൂടുതലായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച ശിപാര്‍ശ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് വനിതാകമ്മീഷന്‍ അംഗം പറഞ്ഞു.
ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍. ജിതേഷ്, ഗ്രാമപഞ്ചായത്തംഗം ജി. രാധാകൃഷ്ണന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എം. രാഹുല്‍, കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ കെ. പ്രശാന്ത്, പട്ടികവര്‍ഗ പ്രമോട്ടര്‍മാരായ ആര്‍. വെള്ളിങ്കിരി, മരുതാചലം, എ. ശ്യാമിലി, കെ. സന്തോഷ് കുമാര്‍, ഓവര്‍സിയര്‍ വി. നമേഷ് കുമാര്‍, ഷോളയൂര്‍ എസ്ഐ പളനിസ്വാമി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. ശരവണന്‍, അര്‍ജുന്‍ മോഹന്‍, വനിതാ പോലീസ് ഓഫീസര്‍ സി. ഈശ്വരി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.