മണ്ണാര്‍ക്കാട്/ അലനല്ലൂര്‍: കുമരംപുത്തൂര്‍, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ രണ്ടിടത്തായി അടിക്കാടിന് തീപിടിച്ചത് അഗ്‌നിരക്ഷാസേനയെത്തി അണച്ചു. കുമരംപുത്തൂരില്‍ ചങ്ങലീരി വള്ളുവമ്പുറത്ത് സ്വകാര്യവ്യക്തിയുടെ വീട്ടുവളപ്പില്‍ ഇന്ന് വൈകീട്ട് 5.45 നാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സീനി യര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. സജിത് മോന്റെ നേതൃത്വത്തില്‍ സേ നാംഗങ്ങളെത്തിയാണ് തീയണച്ചത്. തീപിടിച്ചസ്ഥലത്തേക്ക് വാഹനം എത്താത്തതിനാ ല്‍ വീട്ടുവളപ്പില്‍നിന്നും ബക്കറ്റില്‍ വെള്ളമെടുത്ത് ഒഴിച്ചും മറ്റുമാണ് തീകെടുത്തിയത്. മാലിന്യംകത്തിച്ചപ്പോഴാണ് കാറ്റില്‍ തീപടര്‍ന്നതെന്ന് പറയുന്നു.
അലനല്ലൂര്‍ പള്ളിപ്പടിയില്‍ ഉച്ചയ്ക്ക് ഒന്നരയോടെയുണ്ടായാണ് തീപ്പിടിത്തമുണ്ടായത്. സ്വകാര്യ വ്യക്തികളുടെ റബര്‍ തോട്ടത്തിലെയും ഈറ്റ കൃഷിയിടത്തിലെയും മൂന്ന് ഏക്കറോളം അടിക്കാടുകളാണ് കത്തിനശിച്ചത്. നാട്ടുകാര്‍ തീയണക്കാന്‍ പരിശ്രമിക്കു ന്നുണ്ടായിരുന്നു. തുടര്‍ന്ന് സേനാംഗങ്ങളും നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് തീ പൂര്‍ണമായും കെടുത്തി. ദേശീയപാതയില്‍ കുന്തിപ്പുഴ മസ്ജിദിന് സമീപം റോഡില്‍ പരന്ന ഓയിലും അഗ്നിരക്ഷാസേന അംഗങ്ങളെത്തി നീക്കം ചെയ്തു. ഈ ഭാഗത്ത് ഇരുചക്രവാഹനങ്ങള്‍ തെന്നിമറിയുന്നതായി വിവരം ലഭിച്ചപ്രകാരമാണ് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ എസ് .അനിയുടെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയെത്തിയത്. നാട്ടുകാര്‍ നല്‍കിയ സോപ്പുപൊടി വിതറി വെള്ളം പമ്പ് ചെയ്ത് വൃത്തിയാക്കി അപകടാവസ്ഥ ഒഴിവാക്കി്.
രണ്ട് ഇരുചക്ര വാഹനങ്ങള്‍ മറിഞ്ഞ് പരിക്കുപറ്റിയവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രി യിലാക്കുകയും ചെയ്തതായി അഗ്നിരക്ഷാസേന അറിയിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ എം.എസ്.ഷോബിന്‍ദാസ്, എം.അബ്ദുള്‍ ജലീല്‍, കെ.പ്രശാന്ത്, എം. രമേഷ്, ടി.ടി.സന്ദീപ്, കെ,ശ്രീജേഷ്, വി.നിഷാദ്, എം.രമേഷ്, എം.എസ്. ഷാബിര്‍, ഹോം ഗാര്‍ഡ് അനില്‍കുമാര്‍ തുടങ്ങിയവര്‍ വിവിധ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.