മണ്ണാര്‍ക്കാട് : വഴിയാത്രക്കാര്‍ക്കും തദ്ദേശീയര്‍ക്കും ഉപകാരപ്രദമാകുന്ന മണ്ണാര്‍ക്കാട് നടമാളിക റോഡിലെ കെഡിടിസി ആഹാര്‍ റസ്‌റ്റോറന്റ് 15ന് വൈകിട്ട് നാലുമണിക്ക് വിനോദസഞ്ചാര- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശി വാര്‍ത്താ സമ്മേളനത്തില്‍ അറിയി ച്ചു. റസ്റ്റോറന്റ് കെട്ടിടം മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീറും കഫേ തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലിയും ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടത്തിലേയും വിനോദസഞ്ചാര വകുപ്പിലേയും ഉദ്യോഗസ്ഥര്‍, കെടിഡിസി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വൃത്തിയുള്ള അന്തരീക്ഷം, രുചിയുള്ള ഭക്ഷണം, സ്വാദിഷ്ഠമായ സൗത്ത് , നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ്, അറബിക് തന്തൂരി വിഭവങ്ങള്‍ ഉള്‍പ്പടെ ഇവിടെ ലഭ്യമാകും. നൂറോ ളം പേര്‍ക്ക് ഒരേസമയം ഇരുന്നുകഴിക്കാവുന്ന സൗകര്യവും ചായയ്ക്കും ലഘുഭക്ഷണ ങ്ങള്‍ക്കുമായി പുറത്ത് കഫേ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി വിശ്രമമുറി, ശുചിമുറി സംവിധാനവും വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓസോണ്‍ വാഷില്‍ കഴുകിയെടുത്ത കീടനാശിനി വിമുക്തമാക്കിയ പഴം പച്ചക്കറികള്‍ കൊണ്ട് തയ്യാറാക്കുന്ന ജൂസുകളും, ചായ, കോഫി വിവിധയിനം ലഘുഭക്ഷണങ്ങള്‍ ഐസ്‌ക്രീം, ഷേക്കുകള്‍, മോജിറ്റോസ് എന്നിവയും ലഭ്യമാകും.
കേരളത്തിലെ പതിനൊന്നാമത്തെ ആഹാറാണ് മണ്ണാര്‍ക്കാട് തുടങ്ങുന്നത്. എല്ലാ ജില്ലക ളിലും കൂടാതെ പ്രധാന പാതയോരങ്ങളിലും കെടിഡിസിയുടെ ആഹാറുകള്‍ തുടങ്ങു ന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. നിലവില്‍ ശ്രീകൃഷ്ണപുരം, ചെര്‍പ്പുളശ്ശേരി, എരിമയൂര്‍, ഗുരുവായൂര്‍, വടകര, കുറ്റിപ്പുറം, നല്ലേപ്പാറ, മുണ്ടക്കയം, കായംകുളം, പാറ ശ്ശാല എന്നിവടങ്ങളിലാണ് ആഹാറുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. കൊട്ടാരക്കര എംസി റോഡില്‍ കെടിഡിസിയുടെ ആഹാര്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരുന്നതായും ചെയര്‍മാന്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മാനേജര്‍ കെ.ടി .പ്രദീഷും പങ്കെടുത്തു.