മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നുവ ന്ന തുടങ്ങിയ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. മണ്ണാര്‍ ക്കാട് ലിന്‍ഷ മെഡിക്കല്‍സും കെ.എം.ജി. മാവൂരും തമ്മില്‍ നടന്ന ഫൈനല്‍ മത്സര ത്തില്‍ ലിന്‍ഷാ മെഡിക്കല്‍സ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചു. ടൂര്‍ണ മെന്റിലെ മികച്ച ഗോള്‍കീപ്പര്‍ അവാര്‍ഡിന് ലിന്‍ഷ മെഡിക്കല്‍സിന്റെ അജ്മല്‍ അര്‍ഹനായി. മികച്ച കളിക്കാരനായി കെ.എം. ജി. മാവൂരിന്റെ ഫഹീം അലിയും മികച്ച സ്റ്റോപ്പറായി വിക്ടറും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശ കളിക്കാരനുള്ള പുരസ്‌കാരം ലിന്‍ഷ മെഡിക്കല്‍സിന്റെ ഇസ്മായില്‍ നേടി. എസ്.എഫ്.എയില്‍ രജിസ്റ്റര്‍ ചെയ്ത 20 ടീമുകളാണ് പങ്കെടുത്തത്. വിജയികള്‍ക്ക് മുല്ലാസ് ഗ്രൂപ്പ് എം.ഡി. ഷാജി മുല്ലപ്പള്ളി ട്രോഫി നല്‍കി. രണ്ടാംസ്ഥാനക്കാര്‍ക്കുള്ള ട്രോഫി എസ്.എഫ്.എ. സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിനും നല്‍കി. ചടങ്ങില്‍ നഗരസഭയുടെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്, സൗജന്യ ഡയാലിസിസ് കേന്ദ്രമായ സി.എച്ച് സെന്റര്‍ എന്നിവയ്ക്കുള്ള ധനസഹായം കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശിയില്‍ നിന്നും നഗരസഭാ ചെയ ര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഏറ്റുവാങ്ങി. വിവിധ ചികിത്സാധനസഹായങ്ങളുടെ വിതരണവും നടന്നു.എം.എഫ്.എ. പ്രസിഡന്റ് മുഹമ്മദ് ചെറുട്ടി, ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു, മറ്റുനേതാക്കളായ കെ.കെ. ഹംസ, വാഹിദ് കൂപ്പൂത്ത്, കൃഷ്ണന്‍കുട്ടി, ടി.കെ. അബൂബക്കര്‍, അഷ്റഫ് അലി, എം.സലിം, ഇബ്രാഹിം ഡിലൈറ്റ്, കെ.പി.അക്ബ ര്‍, സഫീര്‍ തച്ചമ്പാറ, ഫിഫ മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു.