മണ്ണാര്‍ക്കാട് : 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതില്‍ പേരില്ലാത്ത 18 വയസ് കഴിഞ്ഞവര്‍ക്ക് ഫെബ്രുവരി 28 വരെ പേര് ചേര്‍ക്കാന്‍ അവസരം. ഇതിനായി voters.eci.gov.in ലോ അല്ലെങ്കില്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയോ അപേക്ഷ നല്‍കാം. voters.eci.gov.in ല്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലഭിക്കുന്ന ഒ.ടി.പി നല്‍കി പാസ് വേര്‍ഡ് ഉണ്ടാക്കുക. തുടര്‍ന്നുവരുന്ന മെനുവില്‍ ലോ ഗിന്‍ ചെയ്ത് ഫോം ആറില്‍ അപേക്ഷിക്കുക. ശേഷം പേര്, മേല്‍വിലാസം, പ്രായം തെളി യിക്കുന്ന രേഖകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്യുക. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ വഴി വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, പാലക്കാട് കലക്ടറേറ്റ്, ബൂത്ത് ലെവല്‍ ഓഫീസ് എന്നിവിടങ്ങളില്‍ സൗജന്യമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറായ 1950 ല്‍ ബന്ധപ്പെടാം.