മണ്ണാര്‍ക്കാട് : തൊഴിലുറപ്പ് പദ്ധതിയ്ക്കും കാര്‍ഷികമേഖലയ്ക്കും പൊതുജനാരോഗ്യ ത്തിനും ഊന്നല്‍ നല്‍കി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ ബജറ്റ്. 135,8193372 കോടി രൂപ വരവും 129,31,20000 രൂപ ചിലവും 6,50,73372 കോടി രൂപ നീക്കിയിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കനാണ് അവതരിപ്പിച്ചത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലെ വയോധികരുംസ്ത്രീകളുമുള്‍പ്പെടെയുള്ള ആളു കളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ 50 കോടിരൂപ വകയിരുത്തി. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ 70 ലക്ഷംരൂപ ചിലവില്‍ തച്ചമ്പാറയില്‍ എ.ബി.സി. കേന്ദ്രം ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തീകരിക്കും. അലനല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കിടത്തിചികിത്സാ സൗകര്യവും ലബോറ ട്ടറി ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനും പെയിന്‍ ആന്‍ഡ് പാലിയേറ്റി വ് പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിനുമുള്‍പ്പെടെ ആരോഗ്യമേഖലയുടെ സമഗ്രവികസനത്തിന് ഒരുകോടി നീക്കിവെച്ചിട്ടുണ്ട്.
കഞ്ചിക്കോട് മോഡല്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ക്ക് 10ലക്ഷംരൂപ, നെല്ലുല്‍പാദനം വര്‍ധിപ്പിച്ച് നെല്ല് നേരിട്ട് സംഭരിക്കുന്നതിന് എ.ഡി.എ. യുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കുന്നതിനും ഭക്ഷ്യ-നാണ്യ വിളകളില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും 2.50 കോടി രൂപയും വകയിരു ത്തി. പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രമപദ്ധതിയില്‍ വിദ്യാഭ്യാസ നൈപുണ്യ വിക സനം, ആരോഗ്യമേഖലയുടെ വികസനത്തിന് 60കോടിയുടെ പദ്ധതി ചെലവുകളിലേ ക്കും തുക വകയിരുത്തി. 50തിലധികം ഗ്രാമീണറോഡുകളും പുനരുദ്ധാരണം, റോഡി ലെ അടിസ്ഥാനസൗകര്യങ്ങള്‍, ബ്ലോക്കിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളുടെയും സംരക്ഷണം, പൊതുമരാമത്ത് പ്രവൃത്തികള്‍ എന്നിവയ്ക്കായി 14.60 കോടിയും ബജറ്റി ല്‍ നീക്കിവച്ചിട്ടുണ്ട്.
പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 1 കോടി 44 ലക്ഷം, വയോധിക രുടേയും അഗതികളുടേയും ക്ഷേമത്തിന് വയോജന വിശ്രമകേന്ദ്രം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 45 ലക്ഷം, ഭിന്നശേഷിക്കാരുടേയും ശിശുക്കളുടേയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം, വരുംകാലങ്ങളിലെ ജലദൗര്‍ലഭ്യം പരിഹരിക്കാനും പുതിയ കുടിവെള്ള പദ്ധതികള്‍ക്കും നിലവിലെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിനും ഒരു കോടി രൂപ, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മണ്ണാര്‍ക്കാടിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ നിയമാനുസൃതം പഞ്ചായത്തുകളെ സഹായിക്കുന്നതിന് 40 ലക്ഷം, വിദ്യാഭ്യാസം, കലാകായിക മേഖലയ്ക്ക് 23 ലക്ഷം രൂപയും ബജറ്റില്‍ പ്രത്യേകം നീക്കി വെച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ രായ ചെറൂട്ടി മുഹമ്മദ്, ബിജി ടോമി, കെ.പി.ബുഷ്‌റ, മെമ്പര്‍മാരായ മുസ്തഫ വറോടന്‍, പി വി കുര്യന്‍, ഷാനവാസ് മാസ്റ്റര്‍, ജയശ്രി ടീച്ചര്‍, പടുവില്‍ കുഞ്ഞി മുഹമ്മദ്, വി. അബ്ദുള്‍സലീം, മണികണ്ഠന്‍ വടശ്ശേരി, ആയിഷ ബാനു കാപ്പില്‍, ഓമന രാമചന്ദ്രന്‍, സെക്രട്ടറി ഡി.അജിത്കുമാരി, പഞ്ചായത്ത് പ്രസിഡന്റുമാരായ സജ്‌ന സത്താര്‍, കെ.പി.എം. സലീം മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആസൂത്രണ സമിതി അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.