കോട്ടോപ്പാടം: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി ജനകീയപ്രക്ഷോഭയാത്ര വിജയിപ്പിക്കുന്നതിന് കോണ്‍ഗ്രസ് കോട്ടോപ്പാടം, കുമരംപുത്തൂര്‍ മണ്ഡലം സംയുക്ത കണ്‍വെന്‍ഷന്‍ നട ത്തി.പാലക്കാട് കോട്ടമൈതാനത്ത് നല്‍കുന്ന സമരാഗ്നിയുടെ സ്വീകരണം വിജയിപ്പി ക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കോട്ടോപ്പാടം കോണ്‍ഗ്രസ് ഭവനില്‍ നടന്ന കണ്‍ വെന്‍ഷന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാഫി പറമ്പില്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് സീറ്റു കളിലും യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടോപ്പാടം മണ്ഡലം പ്രസി ഡന്റ് മനച്ചിത്തൊടി ഉമ്മര്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, പി.മുരളീധരന്‍, രാജന്‍ ആമ്പാടത്ത്, സി.ജെ.രമേശ്, സൂര്യകുമാര്‍, ടി.കെ.ഇപ്പു, ശശി എടത്തൊടി, ഗിരീഷ് ഗുപ്ത, നൗഫല്‍ തങ്ങള്‍, നസീര്‍ ബാബു, കുമരംപു ത്തൂര്‍ മണ്ഡലം പ്രസിഡന്റ് കെ.ഫിലിപ്പ്, ലൈല,വി.പി.ശശികുമാര്‍, കെ.പി.ഹംസ, സിജാദ് അമ്പലപ്പാറ, ശശി ഭീമനാട്, നിജോ വര്‍ഗീസ്, അബൂബക്കര്‍, ബാബു കാപ്പുപറമ്പ്, സാനിര്‍ മണലടി, അസീസ്, ബാബു, ശിഹാബ് കുന്നത്ത്, മണികണ്ഠന്‍ വടശ്ശേരി, കൊച്ചു മാസ്റ്റര്‍, തോമസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.