അലനല്ലൂര്‍ : നാടും പങ്കുചേര്‍ന്നപ്പോള്‍ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളിലെ അവരും ഉടുക്കട്ടെ ജീവകാരുണ്യപദ്ധതിയില്‍ ശേഖരിച്ചത് മൂന്ന് ടണ്‍ വസ്ത്രങ്ങള്‍. ഇവ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള അത്യാവശ്യക്കാര്‍ക്ക് വിത രണം ചെയ്യുന്നതിന് മലപ്പുറം പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ ഡ്രസ് ബാങ്കിന് കൈമാറി.
വലിപ്പക്കുറവിന്റെ പേരിലോ, ഇഷ്ടമല്ലാത്ത നിറമായതിനാലോ, ഫാഷന്‍ മാറിയതിന്റെ കാരണത്താലോ വീടുകളില്‍ മാറ്റി വെച്ചിരിക്കുന്ന ഉപയോഗിച്ച വസ്ത്രങ്ങള്‍ ശേഖരിച്ച് നമ്മുടെ സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും ആവശ്യക്കാര്‍ക്ക് സൗജന്യ മായി വിതരണം ചെയ്യുന്നതാണ് ‘അവരും ഉടുക്കട്ടെ’ പദ്ധതി.സ്‌കൂളിലെ എസ്.പി.സി, ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, ഹയര്‍ സെക്കന്ററി എന്‍. എസ്.എസ്, ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റുകള്‍ എന്നിവ സംയുക്തമായി, മലപ്പുറം പുളി ക്കല്‍ ‘ഷെല്‍ട്ടര്‍ ഇന്ത്യ’ എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള ഡ്രസ്സ് ബാങ്ക് വിഭാഗവു മായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
വിദ്യാര്‍ഥികള്‍ക്കൊപ്പം, നാട്ടുകാരും, കോട്ടപ്പള്ള അല്‍ റഹ ഹോമിയോ ക്ലിനിക്, കാപ്പു പറമ്പ് പള്ളിപ്പാറ ജുമാ മസ്ജിദ്, കോട്ടപ്പള്ള കൗതുകം ടെക്‌സ്റ്റെയില്‍സ്, അലനല്ലൂര്‍ റഹി യാന പര്‍ദ്ധ പാലസ് എന്നീ സ്ഥാപനങ്ങളും വസ്ത്രങ്ങള്‍ സ്‌കൂളില്‍ എത്തിച്ച് നല്‍കി. സ് കൂളില്‍ നടന്ന വസ്ത്ര കൈമാറ്റ ചടങ്ങ് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കരീം പടുകുണ്ടില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ, പ്രധാനാധ്യാപകന്‍ പി. റഹ് മത്ത്, സീനിയര്‍ അസിസ്റ്റന്റ് വി. പി. പ്രിന്‍സില, അധ്യാപകരായ പി. അബ്ദുസ്സലാം, സി. ബഷീര്‍, സി. സിദ്ധീഖ്, പി. പ്രജിത, സി.ജി. വിപിന്‍, കെ.ടി. സിദ്ധീഖ്, ടി.യു. അഹമ്മദ് സാബു, കെ.ടി. സക്കീന, പി. പി. അബ്ദുല്‍ ലത്തീഫ്, ഹവ ഷെറിന്‍ എന്നിവര്‍ പങ്കെടുത്തു.