മണ്ണാര്‍ക്കാട് : കാറില്‍ വില്‍പ്പനക്കായെത്തിച്ച 3.33 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മണ്ണാര്‍ക്കാട് പെരിമ്പടാരി നായാടിക്കുന്ന് സ്വദേശികളായ കല്ലേ ക്കാടന്‍ വീട്ടില്‍ അബ്ദുള്‍ സലിം (35), പനച്ചിക്കല്‍ വീട്ടില്‍ അജ്മല്‍ (31) എന്നിവരാണ് അറസ്റ്റിലായത്. മുക്കണ്ണംപാലത്തിന് സമീപം മണ്ണാര്‍ക്കാട് പൊലിസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കടത്ത് കണ്ടെത്തിയത്. കാര്‍ കസ്റ്റഡിയിലെടുത്തു. മണ്ണാര്‍ക്കാട് പ്രദേശത്തെ മുഖ്യലഹരി വില്‍പ്പനക്കാരാണ് പിടിയിലായതെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം 44ഗ്രാം എംഡിഎംഎയുമായി ഇരുവരേയും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വ ത്തില്‍ പിടികൂടിയിരുന്നു. ടൗണില്‍ മുഗള്‍ടീം എന്നപേരിലുള്ള ഹോം ഡെക്കറേഷന്‍ സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരിവില്‍പ്പന നടത്തിയിരുന്നത്. ജാമ്യത്തില്‍ ഇറങ്ങിയശേഷവും പ്രതികള്‍ മയക്കുമരുന്ന് വില്‍പ്പന തുടരുകയായിരുന്നു. കുറച്ച് ദിവസങ്ങളായി ഇവര്‍ ജില്ലാലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ബാംഗ്ലൂരില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പറയുന്നു. ലഹരിമരുന്നിന്റെ ഉറവിടത്തെകുറിച്ചും, വില്‍പ്പനശൃംഖലയെ കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമാ ക്കിയതായി പൊലിസ് അറിയിച്ചു. മേഖലയില്‍ വര്‍ധിച്ചുവരുന്ന ലഹരിവില്‍പ്പനയും ഉപയോഗവും തടയുന്നതിന് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കര്‍ശനനടപടികള്‍ സ്വീകരിച്ച് വരികയാണ്. ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദിന്റെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. ടി.എസ്.ഷിനോജ്, പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. അബ്ദുള്‍ മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് സബ് ഇന്‍സെപെക്ടര്‍ ഇ.എ.സുരേഷ് അടങ്ങുന്ന പൊലിസ് സംഘവും ജില്ലാ പൊലിസ് ലഹരിവിരുദ്ധ സ്‌ക്വാഡ് സബ് ഇന്‍സ്‌പെക്ടര്‍ എച്ച്.ഹര്‍ഷാദ് ഉള്‍പ്പടെയുള്ള സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.