മണ്ണാര്‍ക്കാട് : നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ മദര്‍ കെയര്‍ ഹോസ്പിറ്റലില്‍ ഒരു മാസത്തേക്ക് എല്ലാ ദിവസവും സൗജന്യ നേത്രപരിശോധന യുണ്ടാകും. ഈ മാസം 15 മുതല്‍ തുടങ്ങും. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മ ണി വരെയാണ് സമയം. കണ്‍സള്‍ട്ടന്റ് ഓഫ്താല്‍മോളജിസ്റ്റുമാരായ ഡോ.മാത്യു.കെ. ജോ ണ്‍സണ്‍, ഡോ.കീര്‍ത്തന സഖറിയ എന്നിവര്‍ നേതൃത്വം നല്‍കും. നേത്രരോഗ ചികി ത്സാ രംഗത്ത് അത്യാധുനിക സൗകര്യങ്ങളും ഏറ്റവും മികച്ച സേവനങ്ങളും കാഴ്ചവെക്കു ന്ന മദര്‍കെയര്‍ഹോസ്പിറ്റല്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് സൗജന്യ നേത്രപ രിശോധന ഒരുക്കുന്നത്. കാഴ്ച പരിശോധന, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, തിമിര നിര്‍ണ യം, പ്രമേഹനേത്ര രോഗനിര്‍ണയം, ഗ്ലോക്കോമ സ്‌ക്രീനിംഗ്, തിമിര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള സ്‌കാനിംഗും മറ്റു പരിശോധനയും സൗജന്യമായിരിക്കും. പ്രമുഖ കമ്പനികളുടെ ഫ്രെയ്മുകളും ലെന്‍സുകളും മിതമായ നിരക്കില്‍ ലഭിക്കും. ബുക്കിംഗിന് വിളിക്കുക: 04924 22 77 00.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!