കുമരംപുത്തൂര്‍ : വര്‍ത്തമാനകാല ജീവിതപ്രശ്‌നങ്ങളെ വികാരവായ്‌പോടെ വരച്ചുകാ ട്ടുന്ന കെ.പി.എസ് പയ്യനെടത്തിന്റെ പുതിയ നാടകം ‘മറുമൊഴി’ അരങ്ങിലെത്തി. അര നൂറ്റാണ്ടു മുമ്പ് കെപിഎസിന്റെ നിരവധി നാടകങ്ങള്‍ അരങ്ങേറിയ പയ്യനെടം ശ്രീകുറു മ്പ ഭഗതവതി ക്ഷേത്ര മൈതാനിയിലാണ് തിങ്ങിനിറഞ്ഞ സദസിനെ സാക്ഷിയാക്കി നാടകം അവതരിപ്പിച്ചത്. പയ്യനെടം പൂരാഘോഷത്തോടനുബന്ധിച്ചായിരുന്നു നാടകാ വതരണം.
ഒരു നാടകകൃത്തിന്റെ അനുഭവമാണ് മറുമൊഴി പറയുന്നത്.നാടകങ്ങള്‍ നിരോധിക്ക പ്പെടുകയും എഴുത്തുകാരും കലാപ്രവര്‍ത്തകരും സാമുദായികരാഷ്ട്രീയ ശക്തികളില്‍ നിന്ന് ഭീഷണി നേരിടുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തിന്റെ നേര്‍ചിത്രത്തെയാണ് നാടകം ആവിഷ്‌കരിക്കുന്നത്. ഒരു നാടകകൃത്തിന് ചാനല്‍ അവതാരക അഭിമുഖം നട ത്തികൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു പഴയ നാടകത്തിലെ കഥാപാത്രം രംഗ പ്രവേശം ചെയ്യുമ്പോള്‍ സംഘര്‍ഷഭരിതമായ നിമിഷങ്ങളിലേക്ക് രംഗങ്ങള്‍ കടക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് വര്‍ത്താമാനകാല ജീവിത പ്രശ്‌ന ങ്ങളെ നാടകം വരച്ചിടുന്നത്. ബെന്നി നെച്ചുള്ളി, അമ്മുകൃഷ്ണ, നിഷ, മോഹിത, കമലം, സുരേഷ് പയ്യെനടം, സതീഷ്‌ചേരിയില്‍, ആറുമുഖന്‍ ആഴ് വാഞ്ചേരി, അപ്പുക്കുട്ടന്‍ അവ ണക്കുന്ന്, രാജന്‍, ദിലീപ്, റഷീദ് പയ്യനെടം, സുനില്‍ പയ്യനെടം എന്നിവരാണ് അഭിനേ താക്കള്‍. ഇല്ല്യാസ് മണ്ണാര്‍ക്കാടാണ് സംഗീതം. അമ്മുകൃഷ്ണ, സുരേഷ്, സുനില്‍ എന്നിവ രാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
പഴയകാല നാടകപ്രവര്‍ത്തകരും പുതുതലമുറയില്‍പ്പെട്ടവരുമടങ്ങുന്ന പയ്യനെടം നാട കശാലയുടെ നേതൃത്വത്തിലാണ് നാടകം വേദിയിലെത്തിച്ചത്. നാടിന്റെ നാടകപെരുമ യാണ് മറുമൊഴിയിലൂടെ തിരിച്ചെത്തുന്നത്. 1971ല്‍ ഗ്രാമത്തില്‍ തുടങ്ങിയ നാടക ജീവി തം ഇടയ്ക്ക് വച്ച് നിന്നു പോയിരുന്നു. മുമ്പെല്ലാം കലാസമിതിയുടെ വാര്‍ഷികങ്ങള്‍ക്കാ ണ് പയ്യനെടംകാര്‍ നാടകം കളിച്ചിരുന്നത്. 34 വര്‍ഷം മുമ്പ് വരെ അത് തുടര്‍ന്നിരുന്നു. 25 നാടകങ്ങള്‍ അവതരിപ്പിച്ചതില്‍ പലനാടകങ്ങളും ദേശാന്തരങ്ങള്‍ താണ്ടെയെത്തിയിട്ടു ണ്ട്. ഗ്രാമത്തിന്റെയുള്ളില്‍ ഇന്നും മായാതെ കിടക്കുന്ന ആ ഭൂതകാല സ്മരണകളുടെ തട്ടിലാണ് കഴിഞ്ഞദിവസം മറുമൊഴിയും പുതിയചരിത്രമായത്. ആഴ്ചകള്‍ നീണ്ട പരി ശീലനത്തിലൂടെ ഹൃദിസ്ഥമാക്കിയ നാടകം അഭിനയിച്ച് ഫലിപ്പിച്ചപ്പോള്‍ നാടകകാല ത്തെ തിരിച്ചുപിടിക്കാന്‍ പയ്യനെടം ഗ്രാം നടത്തിയ ശ്രമം കൂടിയാണ് വിജയം തൊട്ടത്. തന്റെ നാടക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ അരനൂറ്റാണ്ടിന് ശേഷവും ഒരു നാടകം അവതരിപ്പിച്ചതിന്റെ നിറഞ്ഞ സന്തോ ഷത്തിലാണ് കെപിഎസ്.