ഒറ്റപ്പാലം : കാര്‍ ഓടിക്കുന്നതിനിടെ ഇടതുകൈകൊണ്ട് ചെവിയില്‍ തൊട്ട യുവാവിന് പിഴ ചുമത്തിയ നടപടി മോട്ടോര്‍ വാഹന വകുപ്പ് തിരുത്തി. കയറംപാറ പാതിരിക്കോട് അറയ്ക്കല്‍ നാലകത്ത് മുഹമ്മദ് കാര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപ യോഗിച്ചെന്ന് ആരോപിച്ച് റോഡ് കാമറയിലെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ചുമത്തിയ 2000 രൂപ പിഴയാണ് മോട്ടോര്‍ വാഹനവകുപ്പ് ഒഴിവാക്കിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 13ന് രാത്രി 7.35ന് ലക്കിടി-തിരുവില്ല്വാമല രോഡില്‍ മിത്രാനന്ദപുരത്തെ റോഡ് കാമറയാണ് മുഹമ്മദിനെ ചതിച്ചത്. കാര്‍ ഓടിച്ചിരുന്ന മുഹമ്മദ് തന്റെ ഇടതുകൈകൊണ്ട് ചെവി യില്‍ തൊടുന്നതു മോട്ടോര്‍വാഹന വകുപ്പ് അയച്ച നോട്ടീസിലെ ചിത്രത്തിലുണ്ടായിരു ന്നുവെങ്കിലും കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്ന് വ്യക്തമാണെന്നായിരുന്നു ബന്ധു ക്കളുടെ സാക്ഷ്യം. സംഭവത്തിന് ശേഷം മുഹമ്മദ് വിദേശത്തേക്ക് പോയതിന് പിന്നാലെ യാണ് കാര്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് 2000 രൂപ പിഴയും മുന്‍ സീറ്റിലുണ്ടായിരുന്ന സഹയാത്രികന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും ചുമത്തി ബന്ധുക്കള്‍ക്ക് നോട്ടിസ് ലഭിച്ചത്. ഭാര്യാപിതാവാണ് ഒപ്പമു ണ്ടായിരുന്നത്. മുഹമ്മദിന്റെ സഹോദരനാണ് കാറിന്റെ ആര്‍സി ഉടമ. പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓപിസില്‍ ഹാജരായ ആര്‍സി ഉട, അന്ന് കാര്‍ ഓടിച്ചിരുന്ന സഹോദരന്‍ മുഹമ്മദ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് ബോധിപ്പിക്കുക യായിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ വീണ്ടും ദൃശ്യങ്ങള്‍ പരിശോധിച്ചാണ് 2000 രൂപ പഴി ഒഴിവാക്കിയതെന്ന് ഉടമ അറിയിച്ചു. അതേ സമയം മുന്‍ സീറ്റിലുണ്ടായിരുന്ന യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ ചുമത്തിയ 500 രൂപ പിഴ അടയ്ക്കുകയും ചെയ്തു.
NEWS COPIED FROM MALAYALA MANORAMA

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!