മണ്ണാര്‍ക്കാട് : റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി കാഞ്ഞിരപ്പുഴയിലെ മുണ്ട ക്കുന്നില്‍ പുനരധിവസിപ്പിച്ച ആദിവാസി കുടുംബങ്ങള്‍ ശുദ്ധജലത്തിനായി അലയു ന്നു. കോളനിയിലെ 36 കുടുംബങ്ങളാണ് ആവശ്യത്തിന് ശുദ്ധജലം ലഭിക്കാതെ പ്രയാ സപ്പെടുന്നത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നാണ് ഇവിടേക്ക് കുടിവെള്ള മെത്തിക്കുന്നത്. ഇത് കൃത്യമായി ലഭിക്കുന്നില്ലെന്നാണ് പരാതി. പൈപ്പില്‍ വെള്ളം വന്നാല്‍ തന്നെ ഉയര്‍ന്ന ഭാഗങ്ങളിലെ വീടുകളിലേക്ക് എത്തുന്നുമില്ല. ഇതിനാല്‍ സമീപത്തെ സ്വകാര്യ കിണറുകളെയാണ് ഇവര്‍ ആശ്രയിക്കുന്നത്. ഒരു കുടം വെള്ളം ലഭിക്കാന്‍ ഏറെ ദൂരം താണ്ടേണ്ട ഗതികേടിലാണ് കുടുംബങ്ങള്‍. നേരത്തെ ഇരുമ്പക ച്ചോല, വെള്ളത്തോട് ആദിവാസി കോളനിയില്‍ കഴിഞ്ഞിരുന്നവരാണ് മുണ്ടക്കുന്നി ലേക്ക് പുനരധിവസിപ്പിച്ചത്. 2018ലെ പ്രളയത്തിന് ശേഷം അവിടെ താമസം ദുഷ്‌കരമാ യതിനെ തുടര്‍ന്നാണ് ഇവരെ മാറ്റിപാര്‍പ്പിച്ചത്. റീബില്‍ഡ് കേരള, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ ഫണ്ട് വിനിയോഗിച്ച് ഓരോ കുടുംബത്തിനും ഏഴ് സെന്റ് വീതം ഭൂമി നല്‍കി വീട് നിര്‍മിക്കുകയായിരുന്നു. വൈദ്യുതിയും ശുദ്ധജല പൈപ്പുകളും ഒരു ക്കി കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വീട് കൈമാറിയത്. ആറ് മാസത്തോളമായി കുടുംബങ്ങള്‍ പുതിയ ഇടത്താണ് കഴിഞ്ഞ് വരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ശുദ്ധജല ലഭ്യതയിലെ ഉറപ്പ് പാഴായെന്നാണ് കോളനിവാസികള്‍ പറയു ന്നത്. പൊതുകിണറില്ലാത്തത് ഏറെ പ്രയാസമാകുന്നു. ആദിവാസി കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ ഗ്രാമ പഞ്ചായത്തും ജല അതോറിറ്റി നടപടിയെടുക്കണമെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പൊറ്റശ്ശേരി മണികണ്ഠന്‍ ആവശ്യപ്പെട്ടു. പമ്പിങ് കാര്യക്ഷമമാക്കി എല്ലാ ദിവസം കുടിവെള്ളമെത്തിക്കണമെന്നും കോളനിയില്‍ പൊതു കിണര്‍ നിര്‍മിക്കാന്‍ പഞ്ചായത്ത് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.