അലനല്ലൂര്‍: ഭീമനാട് പുളിങ്കുന്ന് മാരിയമ്മന്‍ കേവില്‍ പൂജാ മഹോത്സവം ഫെബ്രുവരി 12,13 തിയതികളില്‍ നടക്കും. തിങ്കളാഴ്ച വൈകിട്ട് 6.30ന് ദീപാരാധന,ഏഴിന് നിവേദ്യപൂജ, എട്ടിന് നൃത്തനൃത്യങ്ങള്‍ നടക്കും. ചൊവ്വാഴ്ച രാവിലെ ഗണപതി ഹോമം, പീഠം മുക്കല്‍, നിവേദ്യപൂജ, കൊട്ടിയറിയക്കല്‍, പറയെടുപ്പ് എന്നിവ നടക്കും. ഉച്ചയ്ക്ക് അന്നദാനമു ണ്ടാകും. രണ്ട് മണിക്ക് തായമ്പക അരങ്ങേറും. വൈകിട്ട് മൂന്നിന് ഗജവീരന്റേയും നാ സിക്‌ഡോള്‍, ചെണ്ടമേളം, ഡിജെ എന്നിവയുടെ അകമ്പടിയോടെ ഭീമനാട് ലങ്കേത്ത് അയ്യപ്പക്ഷേത്ര പരിസരത്തേക്ക് എഴുന്നെള്ളിപ്പുണ്ടാകും. വൈകിട്ട് ഏഴരയോടെ എഴു ന്നെള്ളിപ്പ് കോവിലില്‍ എത്തും. തുടര്‍ന്ന് രാത്രി ഒമ്പതിന് എടത്തനാട്ടുകര സുന്ദരന്‍ പണിക്കര്‍, തെങ്കര കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡബിള്‍ തായമ്പകയും അര ങ്ങേറും. 11.30ന് കുംഭം നിറക്കല്‍ പൂജ, ഉടുക്കടിപ്പാട്ട് എന്നിവയും നടക്കുമെന്ന് ആഘോ ഷ കമ്മിറ്റി പ്രസിഡന്റ് അജോ, സെക്രട്ടറി സജീവ്, ട്രഷറര്‍ നാരായണന്‍ എന്നിവര്‍ അറിയിച്ചു.