മണ്ണാര്‍ക്കാട്: സഹകരണമേഖലയെ ആരു വിചാരിച്ചാലും തകര്‍ക്കാനോ തളര്‍ത്താനോ കഴിയില്ലെന്ന് സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീ സ് സഹകരണ ബാങ്കിന്റെ നാട്ടുചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. ഈവര്‍ഷത്തെ നിക്ഷേപസമാഹരണ യജ്ഞം പൂര്‍ത്തിയാവാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെ ഇതുവരെ 9104 കോടി സമാഹരിച്ചുകഴിഞ്ഞു. 9000 കോടിയാ യിരുന്നു ലക്ഷ്യമിട്ടത്. ഇനി 4000 കോടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സഹകരണമേഖലയിലെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണമായ സുരക്ഷിതത്വമേകാന്‍ രണ്ട് പുതിയ നിയമങ്ങളുണ്ടാക്കി. കൂടാതെ 56 ഭേദഗതികളോടെ സഹകരണ നിയമം പൊളി ച്ചെഴുതി കാലോചിതമാക്കി. നിക്ഷേപ സമാഹരണയജ്ഞത്തില്‍ പങ്കാളിയാവുക എന്ന ത് നാടിനോട് ചെയ്യാവുന്ന സാമൂഹിക ഉത്തരവാദിത്വമാണ്. നാടിനും ജനങ്ങള്‍ക്കു വേ ണ്ടിയാണ് സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങള്‍ വിനിയോഗിക്കുന്നത്. ഇത്തരത്തി ല്‍ പാവങ്ങളുടെ അത്താണിയായി സഹകരണസംഘങ്ങള്‍ മാറുന്നുവെന്നും മന്ത്രി കൂട്ടി ച്ചേര്‍ത്തു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായി. നാട്ടുചന്ത യിലെ പഴം-പച്ചക്കറി ഓസോണ്‍ വാഷിങ് പ്ലാന്റിന്റെ ഉദ്ഘാടനവും കേരള ബാങ്ക് പ്രസിഡന്റ് നിര്‍വഹിച്ചു.
തേന്‍ സംസ്‌കരണയൂണിറ്റ് കേരള ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.സി. സഹദേവ നും, ഗോഡൗണ്‍ നബാര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. സജീവും മത്സ്യ-മാംസ സ്റ്റാള്‍ തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലിയും, നീതി ഡയഗ്നോസ്റ്റിക് സെന്റര്‍ നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീറും കോള്‍ഡ് സ്റ്റോറേജ് സി.പി.എം. ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണനും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എന്‍. മോ ഹനന്‍, സെക്രട്ടറി എം. പുരുഷോത്തമന്‍, വിവിധ രാഷ്ട്രീയകക്ഷിനേതാക്കളായ ബി. മനോജ്, അസീസ് ഭീമനാട്, ടി.എ. സലാം മാസ്റ്റര്‍, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ടി.ആര്‍. സെബാസ്റ്റ്യന്‍, എ.കെ. അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് മുന്‍ പ്രസിഡന്റ് എം. ഉണ്ണീന്‍, കെ.ടി.മുസ്തഫ, ഷിബു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബാങ്ക് ഭരണസമി തി അംഗങ്ങള്‍, ജീവനക്കാര്‍, സഹകരണവകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.