മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭയുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ അംഗീകരിക്കുന്നതിനായി ചേര്‍ന്ന കൗണ്‍സില്‍ യോഗം ചര്‍ച്ചതുടരുംമുന്‍പേ പിരിച്ചുവിട്ടു. കരട് പദ്ധതിരേഖ വികസനകാര്യ സമിതി യില്‍ ചര്‍ച്ച ചെയ്യാതെ നേരിട്ട് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത് അംഗങ്ങള്‍ എതിര്‍ത്തതോടെയാണ് യോഗം പിരിച്ചുവിട്ടതായി ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചത്. ചെയര്‍മാന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.എം. കൗണ്‍ സിലര്‍മാരും ആരോപിച്ചു. അജണ്ട വായിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ എതിര്‍പ്പുമായി ഭരണസമിതിയിലെ വികസനകാര്യസ്ഥിരം സമിതി അധ്യക്ഷനും കോണ്‍ഗ്രസ് നേതാ വുമായ കെ. ബാലകൃഷ്ണന്‍ രംഗത്തുവന്നു. കരട് പദ്ധതി രേഖ വികസനസമിതിയോ അധ്യക്ഷനെന്ന നിലയില്‍ താനും കണ്ടിട്ടില്ല. വികസനസമിതി ചര്‍ച്ച ചെയ്യാതെ എങ്ങ നെ കരട് പദ്ധതിരേഖ കൗണ്‍സിലില്‍ നേരിട്ട് അവതരിപ്പിക്കുമെന്നും അദ്ദേഹം ചോദി ച്ചു. കരട് പദ്ധതിരേഖ വികസനകാര്യസ്ഥിരംസമിതിയില്‍ ചര്‍ച്ച ചെയ്യാത്തതിനാല്‍ യോഗം പിരിച്ചുവിട്ടതായും അടുത്ത കൗണ്‍സില്‍യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാ മെന്നും ചെയര്‍മാന്‍ അറിയിച്ചു. ചര്‍ച്ചകള്‍ നീണ്ടുപോയാല്‍ ജില്ലാ ആസൂത്രണകമ്മീ ഷന്റെ അംഗീകാരം ലഭിക്കുന്നത് വൈകുമെന്നതിനാലാണ് നേരിട്ട് കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. യാതൊരു വിശദീക രണവും നല്‍കാതെ കൗണ്‍സില്‍യോഗം പിരിച്ചുവിട്ട ചെയര്‍മാന്റെ നടപടി ജനാധി പത്യത്തെ അട്ടിമറിച്ചിരിക്കുകയാണെന്ന് ഇടത് കൗണ്‍സിലര്‍ ടി.ആര്‍. സെബാസ്റ്റ്യന്‍ പറഞ്ഞു.