അലനല്ലൂര്‍:ആത്മവിശ്വാസത്തോടെ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍ പ്പെടുന്നതിന് വിദ്യാര്‍ഥികളെ സജ്ജരാക്കുക, വിദ്യാര്‍ഥികളുടെ മുഴുവന്‍ പഠനോല്‍പ്പന്നങ്ങളും രക്ഷിതാക്കള്‍ക്കും പൊതു സമൂഹ ത്തിനും കാണാന്‍ അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ‘സര്‍ഗം’ പഠനോത്സവം ശ്രദ്ധേമായി.പഠനോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ലഘു പരീക്ഷണങ്ങള്‍, സ്‌കിറ്റുകള്‍, കലാ പരിപാടി കള്‍, പഠന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഒ. ഫിറോസ് പഠനോത്സവം ഉദ്്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ വി.ടി. വിനോദ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകന്‍ എന്‍. അബ്ദുന്നാസര്‍, ഉപ പ്രധാനാധ്യാപകന്‍ പി. അബ്ദുള്‍ നാസര്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ. മുഹമ്മദ് ഹനീഫ, എസ്.ആര്‍.ജി കണ്‍വീനര്‍ വിനീത തടത്തില്‍, അധ്യാപകരായ കെ. പി. യൂനസ്, പി. ദിലീപ്. സി. ബഷീര്‍, കെ. സത്യ ദാസന്‍, പി. ജാനകി, കെ. പി. ശോഭന, കെ. യൂനസ് സലീം, പി. മുംതാസ്, പി. അച്ച്യുതന്‍, ടി.കെ. അഹമ്മദ് സാബു, വി.പി. നൗഷിദ, കെ.ടി. സക്കീന, പി. അബ്ദുല്‍ ലത്തീഫ്,സി. ഇസ്മയില്‍, മന്‍സൂര്‍, പി. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു.
അധ്യാപകരായ കെ.ടി. നസീറ, വി. ഷമീമ, ദിവ്യ, വി. ശ്രുതി സാഗര്‍, പി. സബ്‌ന, സി. ബള്‍ക്കീസ് വിദ്യാര്‍ഥികളായ എന്‍. റിഷ, ഒ. അഫ്‌നാന്‍ അന്‍വര്‍, പി. മുഹമ്മദ് റയാന്‍, പി. അനഘ, എ. ദിയ, എ. കീര്‍ത്തി. എം. ഷഹല, പി. ആദില്‍ ഹമീദ്, പി. അക്ഷയ് കുമാര്‍, പി. മിന്‍ഹ, അല്‍ത്താഫ് എന്നിവര്‍ പഠനോത്സവത്തിനും പ്രദര്‍ശനത്തിനും നേതൃത്വം നല്‍കി.