തച്ചനാട്ടുകര: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന അംഗന്‍വാടി കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തച്ചനാട്ടുകരയില്‍ തുടക്കമായി. നടപ്പു വര്‍ഷം മൂന്ന് അംഗനവാടികള്‍ക്കാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. തെടു ക്കാപ്പ് അംഗനവാടിയുടെ കുറ്റിയടിക്കല്‍ കര്‍മ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി.എം.സലീം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തങ്കം മഞ്ചാടിക്കല്‍ അധ്യ ക്ഷയായി. ബ്ലോക്ക് മെമ്പര്‍ കെ.പി.ബുഷ്‌റ, വാര്‍ഡ് മെമ്പര്‍ പി.ടി.സഫിയ, ചെത്തല്ലൂര്‍ ബാങ്ക് പ്രസിഡന്റ് പി.ടി.ഹസ്സന്‍, പി.ടി.സൈത് മുഹമ്മദ്, കെ.പി.കുഞ്ഞു മുഹമ്മദ്, പി.ടി.വി.കുഞ്ഞാണി, പി.കെ.ബഷീര്‍, എന്‍.ആര്‍.ഇ.ജി.എസ്. എ.ഇ ഷഹല, കെ നാസര്‍, റിയാസ് കപ്പൂരാന്‍, ഫവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
