മണ്ണാര്‍ക്കാട് : സമസ്ത മേഖലകളിലും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് സംസ്ഥാന സര്‍ ക്കാര്‍ ഇതുവരെ നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ണാര്‍ക്കാട് മണ്ഡലതല നവകേരള സദസ്സിന്റെ ഉദ്ഘാടനം കിനാതി മൈതാനിയില്‍ നിര്‍വഹിക്കുകയായിരു ന്നു അദ്ദേഹം. നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായാണ് സര്‍ക്കാര്‍ നടപ്പി ലാക്കിയത്. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നാളയെ പടുത്തുയര്‍ത്തേണ്ടതുണ്ട്. ഇതിനാ യുള്ള ശ്രമങ്ങളാണ് തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 മുതല്‍ നാടിനെ പുതു ക്കി പണിയുന്ന പ്രകടനപത്രിയാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. ജന ങ്ങള്‍ ഇത് അംഗീകരിച്ചതിന്റെ തെളിവായിട്ടാണ് തുടര്‍ഭരണം ലഭിച്ചതെന്നും മുഖ്യ മന്ത്രി പറഞ്ഞു. ഓഖി, പ്രളയം, രൂക്ഷമായ കാലവര്‍ഷക്കെടുതി, കോവിഡ് മഹാമാരി തുടങ്ങിയവയാല്‍ കേരളം പൂര്‍ണ്ണമായും തകര്‍ന്ന അവസരത്തിലും കേരളത്തിലുള്ള സഹായം നിരസിക്കുകയാണ് കേന്ദ്രം ചെയ്തത്.വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ മന്ത്രിസഭാംഗങ്ങളെ വിലക്കുന്ന നടപടി സ്വീകരിച്ചു. അങ്ങനെ എല്ലാ വഴിയും അടഞ്ഞ സമയത്തും കേരളം ഉയര്‍ത്തെഴുന്നേറ്റു. ഇതിനു കാരണം നാടിന്റെ ഐക്യവും ഒരുമയുമാണ്. ഇത് ലോകത്ത് തന്നെ ആശ്ചര്യമുളവാക്കാന്‍ ഇടയാക്കി. അസാധ്യമായത് ഒന്നുമില്ലെന്ന് നാം തെളിയിച്ചു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിടാന്‍ ചിലര്‍ ശ്രമം നടത്തു കയാണ്. കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറയുകയാണ് നവ കേരള സദസ്സ് കൊണ്ട് ഉദ്ദേ ശിക്കുന്നത്. എല്ലാവരും ഈ പരിപാടിയുടെ ഭാഗമാകാനാണ് ഓരോ മണ്ഡലം കേന്ദ്രീ കരിച്ചും പ്രത്യേകം സദസ്സ് നടത്തുന്നത്. മന്ത്രിമാരാകെ ഒരു സ്ഥലത്ത് വരുമ്പോള്‍ മണ്ഡ ലത്തെ പ്രതിനിധീകരിക്കേണ്ടവര്‍ മാറിനില്‍ക്കുന്നത് ശരിയായ നടപടിയല്ലെന്നും വിമ ര്‍ശനങ്ങളും സംവാദങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രഭാത സദസ്സുകളില്‍ പ്രതിപക്ഷ പാര്‍ട്ടികളിലുള്ളവരുടെ പ്രാതിനിധ്യം ഉണ്ടാകുന്നുണ്ട്. നാടിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഒന്നിച്ച് നില്‍ക്കണമെന്ന നിലപാടാണ് അവര്‍ സ്വീ കരിച്ചത്. കേരളത്തിന്റെ ഭാവി ഭദ്രമാണെന്ന് കാണിക്കുന്നതാണ് ഈ മഹാജനക്കൂട്ടം. സര്‍ക്കാര്‍ ഞങ്ങള്‍ക്കൊപ്പം ഇനിയും മുന്നോട്ടുപോകണമെന്ന സന്ദേശമാണ് ജനങ്ങള്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാന്‍ ജോസ് ബേബി അധ്യക്ഷനായി. റവന്യൂ വകു പ്പ് മന്ത്രി കെ. രാജന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. മറ്റു മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയ വര്‍ പങ്കെടുത്തു. ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിലൂടെ മികച്ച ഗായിക യ്ക്കുള്ള പുരസ്‌കാരം നേടിയ നഞ്ചിയമ്മയെ ചടങ്ങില്‍ മുഖ്യമന്ത്രി പൊന്നാട അണിയി ച്ച് ആദരിച്ചു. മണ്ണാര്‍ക്കാട് തഹസില്‍ദാറും സംഘാടകസമിതി കണ്‍വീനറുമായ ജെറിന്‍ ജോണ്‍സണ്‍ സ്വാഗതവും നവകേരള സദസ്സ് സംഘാടകസമിതി ജോയിന്റ് കണ്‍വീന റും അട്ടപ്പാടി തഹസില്‍ദാറുമായ മോഹന്‍കുമാര്‍ നന്ദിയും പറഞ്ഞു.