തൃത്താല: ഓരോ മണ്ഡലത്തില്‍ നവകേരള സദസെത്തുമ്പോഴും ഒഴുകിയെത്തുന്ന ജന സഞ്ചയം നാടിന്റെ ഭാവി ഭദ്രമാണെന്നതിന് തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തുന്ന നവകേരള സദസിന്റെ പാലക്കാട് ജില്ലയിലെ ആദ്യ പൊതുപരിപാടി തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരി അന്‍സാരി ഓഡിറ്റോറിയം പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനേകം പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ മറികടന്ന് ലോകത്തെ അദ്ഭുത പ്പെടുത്തിയ സംസ്ഥാനമാണ് നമ്മുടേത്. പ്രതിസന്ധികളില്‍ നില്‍ക്കുമ്പോഴും ദേശീയ പാത വികസനം നല്ല രീതിയില്‍ നടത്താനായി. മലയോര ഹൈവേ, തീരദേശ ഹൈവേ നിര്‍മാണ നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഗെയില്‍ പൈപ്പ് ലൈന്‍ യാഥാ ര്‍ഥ്യമായി. ഇത്തരത്തില്‍ ജനങ്ങളെ തൊടുന്ന വിഷയങ്ങളിലെല്ലാം തന്നെ ഇടപെടുന്ന തിനും വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനും സര്‍ക്കാരിന് സാധിക്കുന്നുണ്ട്. എന്നാല്‍ നിരവധി പ്രശ്‌നങ്ങളെ നേരിടുന്ന ഈ സമയത്ത് പിന്തുണ ച്ചില്ലെങ്കില്‍ പിന്നെപ്പോള്‍ എന്ന ചോദ്യം ബാക്കിയാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ ത്തു.

സംസ്ഥാനത്തിന് പിന്തുണ ഏറ്റവുമധികം ആവശ്യമായ സമയമാണിത്. നിരവധി പ്രശ്‌ നങ്ങളെ നേരിടുമ്പൊഴും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ഒരോ മണ്ഡലത്തില്‍ നവകേരള സദസെത്തുമ്പോഴും ഒഴുകിയെത്തുന്ന ജനസഞ്ചയം നാടിന്റെ ഭാവി ഭദ്രമാണെന്നതിന് തെളിവാണ്. എല്ലാ വേദികളിലും ജനസഹസ്രങ്ങള്‍ ഒഴുകിയെത്തുകയാണെന്നും ഇത് ശുഭസൂചകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ – എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അധ്യക്ഷനായി. ചടങ്ങില്‍ സംസ്ഥാനത്ത് ഹസാര്‍ഡ് ലൈസന്‍സ് ലഭിച്ച രണ്ടാമത്തെ വനിതയായ തൃത്താല സ്വദേശി ബര്‍ക്കത്ത് നിഷയെ മന്ത്രി പി. രാജീവ് ആദരിച്ചു. കര്‍ഷക ത്തൊഴിലാളിയായ കൂടല്ലൂര്‍ ഉണ്ണി മുഖ്യമന്ത്രിക്ക് നെല്‍കതിര്‍ സമ്മാനിച്ചു. അലോക് സ്‌കറിയ, ശിവരഞ്ജിനി എന്നിവര്‍ വരച്ച മുഖ്യമന്ത്രിയുടെ ചിത്രം അദ്ദേഹത്തിന് കൈമാറി.തുറമുഖം – മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ എന്നിവര്‍ സംസാരിച്ചു. മറ്റു മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!