മണ്ണാര്‍ക്കാട്: അലനല്ലൂര്‍ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനാവശ്യമായ നിര്‍ദേശ ങ്ങളും ആവശ്യങ്ങളും ഡിസംബര്‍ രണ്ടിന് മണ്ണാര്‍ക്കാട് കിനാതിയില്‍ മൈതാനത്ത് നട ക്കുന്ന നവേകരള സദസില്‍ സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അലനല്ലൂര്‍ പഞ്ചായത്ത് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. അലനല്ലൂരില്‍ നിന്നും സ്ത്രീകള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കും. പഞ്ചായത്തി ന്റെ സമഗ്ര വികസനത്തിന് ആവശ്യമായ നിര്‍ദേശങ്ങളും ആവശ്യങ്ങളും സമര്‍പ്പി ക്കും. വ്യക്തിപരമായി നൂറുകണക്കിന് പരാതികളും ആവശ്യങ്ങളും പ്രത്യേക കൗണ്ടറു കളില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ അറിയിച്ചു. ഇതിന് പുറമേ പഞ്ചായത്തിന്റെ പൊതുവായ പത്ത് ആവശ്യങ്ങളും സമര്‍പ്പിക്കും.

അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വിഭജിക്കാന്‍ നടപടികള്‍ സ്വീകരിക്കുക, കണ്ണംകുണ്ട് പാ ലം നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കുക, അലനല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ പുനരാരംഭിക്കുക, മലയോര മേഖലയിലും പുറമ്പോ ക്കുകളിലും താമസിക്കുന്നവര്‍ക്ക് പട്ടയം അനുവദിക്കുക, എടത്തനാട്ടുകര കേന്ദ്രീകരി ച്ച് വെള്ളച്ചാട്ടപ്പാറ വൈദ്യുതോല്‍പ്പാദന പദ്ധതി ആരംഭിക്കുക, മലയോര ടൂറിസം പ്രോ ത്സാഹന പദ്ധതി നടപ്പിലാക്കുക, കരിങ്കല്ലത്താണിയെ അലനല്ലൂരുമായി ബന്ധിപ്പിക്കു ന്ന കരിങ്കല്ലത്താണി ഊട്ടി റോഡ് യാഥാര്‍ഥ്യമാക്കുക, എടത്തനാട്ടുകരയില്‍ കെ.എസ്.ഇ. ബി. സബ്‌സ്‌റ്റേഷന്‍ അനുവദിക്കുക, അലനല്ലൂരില്‍ പൊലിസ് സ്റ്റേഷന്‍, എടത്തനാട്ടുകര യില്‍ പൊലിസ് ഔട്ട് പോസ്റ്റ് എന്നിവ സ്ഥാപിക്കുക, സാംസ്‌കാരിക പരിപാടികള്‍ സം ഘടിപ്പിക്കാന്‍ അലനല്ലൂരില്‍ ഓഡിറ്റോറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാ ണ് നല്‍കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദേശിച്ച തരത്തില്‍ അമ്പതിനായിരം രൂപ നവകേരള സദസിന് നല്‍കുന്ന തിനെതിരെ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിന് പുറമേ തുക നല്‍കുന്നത് ധൂര്‍ത്താ ണെന്ന തരത്തില്‍ പരസ്യപ്രതികരണം നടത്തിയ അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റി ന്റെ നടപടി ബഹുജനങ്ങളെ അപഹസിക്കുന്നതും ജനകീയ ആവശ്യങ്ങളോട് മുഖം തിരിക്കുന്നതുമാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു. പ്രസിഡന്റ് സങ്കുചിതമായി പ്രതി കരിക്കുന്നത് പൊതുവികസനത്തിന് തടസമാണ്. അമ്പതിനായിരം രൂപ ധൂര്‍ത്തായി കാണുന്ന പ്രസിഡന്റ് ഉള്‍പ്പെടുന്ന ഭരണസമിതി കഴിഞ്ഞ വര്‍ഷത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം പദ്ധതികള്‍ക്കായി ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപയാണ് നഷ്ടപ്പെടു ത്തിയത്.

പട്ടികജാതി ഭവന നിര്‍മാണം ലൈഫ് വിഹിതത്തില്‍ 34, 15,000, കോളനി കുടിവെള്ള പദ്ധതികള്‍ 11 ലക്ഷം രൂപ, ശൗചാലയങ്ങള്‍ 8, 81, 200 രൂപ, ജനറല്‍ വിഭാഗം ഭവന നിര്‍മാ ണം ലൈഫ് പദ്ധതിയില്‍ 9,84,000 രൂപ തുടങ്ങിയവ ഇത്തരത്തില്‍ പാഴാക്കി കളഞ്ഞ പദ്ധതികളാണ്. ലൈഫ് പഞ്ചായത്ത് വിഹിതം കൃത്യമായി അടയ്ക്കാത്തതു കൊണ്ട് സര്‍ക്കാര്‍ വിഹിതം നഷ്ടപ്പെടുത്തിയവര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അപഹാസ്യ മാണ്. വികസന വിരുദ്ധമായ ഈ നിലപാട് തിരുത്താന്‍ പഞ്ചായത്ത് ഭരണാധികാരികള്‍ തയാറാകണം. പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് എല്ലാവരുമായും സഹകരിക്കാ നും അതിനുള്ള അവസരമെന്ന നിലയില്‍ നവകേരള സദസിനെ ഉപയോഗപ്പെടുത്തു മ്പോള്‍ അതുമായി സഹകരിച്ചില്ലെങ്കിലും അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കു ന്നത് കുറ്റകരമാണ്. വികസന വിരുദ്ധ നിലപാടുകളില്‍ നിന്നും പഞ്ചായത്ത് യു.ഡി. എഫ്. ഭരണസമിതി പിന്‍മാറണമെന്നും ഭാരവാഹികള്‍ പറഞ്ഞു. പഞ്ചായത്ത് സംഘാ ടക സമിതി ചെയര്‍മാന്‍ കെ.എ.സുദര്‍ശന കുമാര്‍, സഹഭാരവാഹികളായ എം.ജയകൃ ഷ്ണന്‍, പി.മുസ്തഫ, പി.രഞ്ജിത്ത്, വി.അബ്ദുള്‍ സലീം, കെ.രവികുമാര്‍, ടോമി തോമസ്, മുഹമ്മദ് ഷാഫി നറുക്കോട്ടില്‍, അനില്‍കുമാര്‍, ഷമീര്‍ പുത്തങ്ങോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!