മണ്ണാര്‍ക്കാട് എം.ഇ.എസ് ഹെല്‍ത്ത് സെന്ററില്‍ നവംബര്‍ ഒന്ന് മുതല്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ചാര്‍ജെടുക്കുന്നതായി ഹെല്‍ത്ത് സെന്റര്‍ മാനേജ്‌മെന്റ് അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ പ്രവൃത്തി ദിനങ്ങ ളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും, വൈകിട്ട് നാല് മുതല്‍ ആറ് മണി വരെയും ഒ.പി പ്രവര്‍ത്തിക്കും.
തിങ്കളാഴ്ചകളില്‍ രാവിലെ ഒ.പിയില്‍ പീഡിക്‌സ് വിഭാഗത്തില്‍ ഡോ.ജിംഷാദ് കക്കട്ടി ല്‍, ജനറല്‍ മെഡിസിനില്‍ ഡോ.കെ.സിനാന്‍, ഇ.എന്‍.ടിയില്‍ വി.നിഷ എന്നിവരും വൈകിട്ട് ഡോ.കെ.ആര്‍. അനഘ, ഡെര്‍മറ്റോളജിയില്‍ ഡോ.സ്‌നേഹ രാജു, പീഡിയാ ട്രിക്‌സ് വിഭാഗത്തില്‍ ഡോ.നബീല്‍ മുഹമ്മദ് എന്നിവരുടെ സേവനമുണ്ടാകും. ബുധ നാഴ്ചകളില്‍ രാവിലെ ജനറല്‍ മെഡിസിനില്‍ ഡോ.കെ.സജില്‍ കൃഷ്ണയും, ജനറല്‍ മെഡിസിനില്‍ ഡോ.മുഹ മ്മദ് ദില്‍ബറും ജനറല്‍ സര്‍ജറിയില്‍ ഡോ.എസ്.അര്‍ജുനും രോഗികളെ പരിശോധിക്കും. വൈകിട്ട് ഒഫ്താല്‍മോളജിയില്‍ ഡോ.സിറില്‍ മാത്യു ജോര്‍ജും ഡെര്‍മറ്റോളജിയി ല്‍ ഡോ.സ്‌നേഹ രാജുവും, ഒ.ബി.ജിയില്‍ ഡോ.റിന്‍ഷി കരീമും സേവനമനുഷ്ഠിക്കും. വെള്ളിയാഴ്ചകളില്‍ രാവിലത്തെ ഒ.പിയില്‍ ഓര്‍ത്തോ പീഡിക്‌സ് വിഭാഗത്തില്‍ ഡോ. അസ്ഗര്‍ അലി ഉസ്മാന്‍, പള്‍മണോളജിയില്‍ ഡോ.വര്‍ഷാ പ്രഭാകര്‍, ഇ.എന്‍.ടിയില്‍ ഡോ. ആഷാറോയ് എന്നിവരുടെയും സേവനം ലഭ്യമാകും. കൂടാതെ ഞായര്‍ ഒഴികെ എല്ലാ ദിവസവും ഡോ.ഷബിതയുടെ സേവനം ഹെല്‍ത്ത് സെന്ററില്‍ ലഭ്യമാണ്.
എം.ഇ.എസ് മെഡിക്കല്‍ കോളജിന്റെ റഫറല്‍ സെന്ററാണ് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിന് സമീപത്തെ കുവൈറ്റി പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന എം.ഇ.എസ് ഹെല്‍ത്ത് സെന്റര്‍. ഇവിടെയെത്തി ചികിത്സ തേടുന്നവര്‍ക്ക് തുടര്‍ചികിത്സകള്‍ക്ക് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ വന്‍ ഇളവുകള്‍ ലഭിക്കും. കാസ്പ് ഇന്‍ഷൂറന്‍സ്, ഗര്‍ഭിണിയായി 20 ആഴ്ചക്കുള്ളില്‍ ഒ.പിയില്‍ ബുക്ക് ചെയ്ത് തുടര്‍ച്ചയായി കാണിക്കുന്നവര്‍ക്ക് താലോലം പദ്ധതിയില്‍ ആനുകൂല്യങ്ങള്‍, കരുതല്‍ പദ്ധതിയില്‍ ചികിത്സാ , സര്‍ജറി ആനുകൂല്യങ്ങള്‍, ആശ്രയ പദ്ധതിയില്‍ കിഡ്‌നി രോഗികള്‍ക്കുള്ള ആനുകൂല്യങ്ങളും ലഭിക്കും. സൗജന്യ തിമിര ശസ്ത്രക്രിയ, സൗജന്യ ജനറല്‍ വാര്‍ഡ്, സ്പര്‍ശം പദ്ധതി, എല്ലാവിധ മരുന്നുകള്‍ക്കും 10 ശതമാനം ഡിസ്‌കൗണ്ട് തുടങ്ങിയവയും പ്രത്യേകതകളാണ്. രാവിലെ 8.30 മുതല്‍ രാത്രി 9 മണി വരെ ഫാര്‍മസി പ്രവര്‍ത്തിക്കും. വിപുലമായ ലബോറട്ടറി ആന്‍ഡ് ഫാര്‍മസി സൗകര്യങ്ങള്‍, കിഡ്‌നി, കരള്‍ രോഗ പരി ശോധന ഉള്‍പ്പെടുത്തി കൊണ്ടുള്ള നിരവധി ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നി വയും എം.ഇ.എസ് ഹെല്‍ത്ത് സെന്ററിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനും 04924 223 908, 80753 75877.