മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പടെ പ്രതിദിനം നൂറ് ബസുകള്‍ കയ റിയിറങ്ങുന്ന മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ആവശ്യത്തിന് കാത്തിരിപ്പു കേന്ദ്രവും ഇരിപ്പിടങ്ങളുമില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. നിലവിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ പരിമിതമായ സൗകര്യങ്ങളേയുള്ളൂ. തിരക്കേറിയ സമ യങ്ങളില്‍ രാവിലെയും വൈകിട്ടും നിരവധി യാത്രക്കാര്‍ ബസ് സ്റ്റാന്‍ഡിന് പരിസരത്ത് തന്നെ കാത്ത് നില്‍ക്കുന്നത് കാണാം. മഴയും വെയിലും സഹിക്കണം. വ്യാപാര സ്ഥാപ നങ്ങളുടെ മുന്നിലാണ് പലരും നില്‍ക്കുന്നത്. നിര്‍ത്തിയിട്ട ബസുകള്‍ കാഴ്ച മറയ്ക്കുന്ന തിനാല്‍ ഉദ്ദേശിച്ച ബസില്‍ കയറാന്‍ പറ്റാതെ പോകുന്ന യാത്രക്കാരും നിരവധിയാണ്.
കാലപ്പഴക്കം ചെന്ന ബസ് സ്റ്റാന്‍ഡ് കെട്ടിടം അടുത്തിടെയാണ് പൊളിച്ച് മാറ്റിയത്. ബസ് സ്റ്റാന്‍ഡ് വികസനത്തിന് ബൃഹദ് പദ്ധതി നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ട്. ആധുനി ക രീതിയിലുള്ള ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കാനാണ് പദ്ധതി. പുതി യ കെട്ടിട നിര്‍മാണത്തിന് ഇനിയും നടപടിയായിട്ടില്ല. നിലവില്‍ പരിമിതമായ സ്ഥല ത്ത് ബസുകള്‍ രണ്ടും മൂന്നും വരികളായി നിര്‍ത്തിയിടുകയാണ് ചെയ്യുന്നത്.
ദേശീയപാതയില്‍ നിന്നും കയറ്റം കയറി സ്റ്റാന്‍ഡിലെത്തി തിരിഞ്ഞ് ഇറങ്ങിയാണ് ബസുകള്‍ പോകുന്നത്. കയറിയിറങ്ങി പോകുന്ന ബസുകള്‍ കൂടി എത്തുമ്പോള്‍ ബസുകള്‍ തിരിക്കാനും ഏറെ ബുദ്ധിമുട്ടുന്നു. ബസ് സ്റ്റാന്‍ഡില്‍ തന്നെ ഓട്ടോ സ്റ്റാ ന്‍ഡുമുണ്ട്. യാത്രക്കാര്‍ക്ക് മഴയും വെയിലും കൊള്ളാതെ നില്‍ക്കാനാവശ്യമായ കാ ത്തിരിപ്പു കേന്ദ്രം വേണമെന്നാണ് ആവശ്യം. പഴയ കെട്ടിടം പൊളിച്ച ഭാഗത്ത് ഷീറ്റു മേഞ്ഞ താല്‍ക്കാലിക കേന്ദ്രം നിര്‍മിച്ചാലും ഏറെ ആശ്വാസമാകുമെന്ന് യാത്രക്കാര്‍ പറയുന്നു.