കോട്ടോപ്പാടം : മലയോര ഗ്രാമമായ കച്ചേരിപ്പറമ്പിലെ നെല്ലിക്കുന്നില്‍ തോടിന് കുറു കെയുള്ള ഓവു പാലം പൊളിച്ച് പുതിയ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്ന് നാട്ടു കാര്‍. മലവെള്ളപാച്ചിലില്‍ തോട് കരകവിഞ്ഞ് ഓവുപാലത്തിനടുത്തെ വീടുകളിലേ ക്ക് വെള്ളം കയറുന്നത് ദുരിതമാകുന്ന പശ്ചാത്തലത്തിലാണ് പ്രദേശത്തിന്റെ മുറവിളി.
കോട്ടോപ്പാടം പഞ്ചായത്തിലെ കച്ചേരിപ്പറമ്പില്‍ നിന്നും തോട്ടപ്പായിക്കുന്ന് ഭാഗത്തേക്ക് പോകുന്ന റോഡിലാണ് ഏകദേശം അഞ്ചടിയോളം വീതിയും അത്ര തന്നെ ആഴവുമു ള്ള തോട് ഒഴുകുന്നത്. നെല്ലിക്കുന്നില്‍ പാത തിരിയുന്ന ഭാഗത്തായാണ് ഓവുപാലമുള്ള ത്. ഇതിന് കുറച്ച് മാറി രണ്ടിടത്തായി തോട് മുറിച്ച് കടന്ന് വീട്ടിലേക്ക് കയറാന്‍ ആളു കള്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കനത്ത മഴയത്ത് പൊരുതന്‍മലയില്‍ നിന്നും മല വെള്ളം ഈ തോടിലേക്കും കുത്തിയൊലിച്ച് എത്തും. മുമ്പ് മലവെള്ളം മറ്റൊരു ഭാഗത്തു കൂടെയും ഒഴുകി പോയിരുന്നു. മലവെള്ളപാച്ചിലിലില്‍ മരങ്ങളും മറ്റും വന്ന് ഓവുപാല ത്തില്‍ അടിയുമ്പഴാണ് തോട് കരകവിഞ്ഞ് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ശക്തമായ മഴയത്ത് മലയില്‍ നിന്നും വെള്ളം കുത്തിയൊ ലിച്ച് എത്തി തോട് നിറഞ്ഞ് സമീപത്തെ മലയില്‍ അബ്ദുള്ളയുടെ വീട്ടിലേക്ക് വെള്ളം കയറുകയും ഈ കുടുംബത്തെ നാട്ടുകാരിടപ്പെട്ട് അന്ന് തന്നെ മാറ്റിപാര്‍പ്പിക്കുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞ് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവില്‍ മാനു തുടങ്ങിയവരടങ്ങുന്ന സംഘവും റവന്യു വകുപ്പ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. തോടിന് സംരക്ഷണ ഭിത്തി നിര്‍മിക്കാ ന്‍ ബ്ലോക്ക് പഞ്ചായത്ത് സന്നദ്ധമാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ റോഡിന് ആറു മീറ്റര്‍ വീതിയില്ലാത്തതിനാല്‍ പാലം നിര്‍മിക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന് കഴിയില്ല.
എന്നാല്‍ പാലം മാത്രമാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗവും. ഇതിന് ഗ്രാമ പഞ്ചായത്ത് – ജില്ലാ പഞ്ചായത്ത് സംയുക്ത പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഇതിന് സാങ്കേതിക അനുമതിക്കായി എ.എക്സിക്ക് സമര്‍പ്പിച്ചിട്ടുള്ള തായും അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ടെന്‍ഡര്‍ ചെയ്ത് പാലം നിര്‍മാണപ്രവൃത്തി വൈകാതെ തുടങ്ങുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അറിയിച്ചു.