മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരസഭയില്‍ നിന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടറായി 2018ല്‍ വിരമിച്ച് 2019ല്‍ മരിച്ചയാളുടെ പെന്ഷന് ആനുകൂല്യങ്ങള്‍ അനുവദിക്കാത്തത് സംബ ന്ധിച്ച് നഗരകാര്യ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഒരു മാസത്തിനുള്ളില്‍ വിശദീകരണം സമ ര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. കമ്മീഷന് ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥിന്റെതാണ് ഉത്തരവ്. ധോണി സ്നേഹാ നിവാസില്‍ കെ.ബാലചന്ദ്രന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന് ആരോപിച്ച് മകന് കെ.ബി. പ്രതാപചന്ദ്രനാണ് കമ്മീഷനെ സമീപിച്ചത്. ബാലചന്ദ്രന്റെ മരണ സര്‍ട്ടിഫി ക്കറ്റും അവകാശ സര്‍ട്ടിഫിക്കറ്റും നഗരസഭയില്‍ നിന്നും അയച്ചുകിട്ടിയാലുടന് കുടും ബ പെന്ഷന് അനുവദിക്കാമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് കമ്മീഷനെ അറിയിച്ചു. എന്നാല്‍ പെന്ഷന് ആനുകൂല്യങ്ങള്‍ സംബന്ധിച്ച ഫയല്‍ നഗരകാര്യ ഡയറക്ടറുടെ ഓഫീസിലാണെന്ന് മണ്ണാര്‍ക്കാട് നഗരസഭ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരസഭാ ഉദ്യേഗസ്ഥരുടെ അനാസ്ഥ കാരണമാണ് പെന്ഷന് ആനുകൂല്യങ്ങള്‍ ലഭിക്കാത്തതെന്ന് പരാതിക്കാരന് അറിയിച്ചു.
