ഒറ്റപ്പാലം: ഭൂരഹിതരായ മുഴുവന്‍ പേരെയും കണ്ടെത്തി ഭൂമി നല്‍കാനുള്ള നടപടികളു മായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്. മുതുത ല, നെല്ലായ, വാണിയംകുളം, പരുതൂര്‍, ചാലിശ്ശേരി എന്നിവിടങ്ങളിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയാ യിരുന്നു മന്ത്രി. ഡിജിറ്റല്‍ ഭൂസര്‍വേ നടപടികള്‍ ഏറ്റവും വേഗത്തിലും നല്ല രീതിയിലും നടക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ സര്‍വ്വേ നടപടികള്‍ പഠിക്കാന്‍ തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുവരെ സംഘങ്ങള്‍ എത്തുന്നു. സര്‍വ്വേ നടപടികള്‍ തുടങ്ങിയ 11 മാസം കൊണ്ട് 1.62 ലക്ഷം ഹെക്ടര്‍ ഭൂമി അളന്നു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
പട്ടയ അസംബ്ലിയിലൂടെ കണ്ടെത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉന്നത ഉദ്യോഗ സ്ഥര്‍ അടങ്ങിയ ഒരു ജില്ല, ഒരു അദാലത്ത് പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ തീര്‍പ്പാക്കുന്നതിന് വിവിധ തലത്തില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടു ണ്ട്. അവയിലും പരിഹാരമാവാത്ത ഭൂപ്രശ്നങ്ങള്‍ ചട്ട-നിയമ ഭേദഗതികളിലൂടെ പരിഹ രിക്കും. കൈയ്യേറ്റവും കുടിയേറ്റവും ഒരേ രീതിയില്‍ കാണുന്ന സമീപനം സര്‍ക്കാറി നില്ല. വന്‍കിട അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കും. സം സ്ഥാനത്തെ അതി ദരിദ്രരില്‍ ഭൂരഹിതരായി കണ്ടെത്തിയ 5632 കുടുംബങ്ങള്‍ക്ക് 2024നകം ഭൂമി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കോളനികളില്‍ കൈവശാവകാശ രേഖയില്ലാതെ താമസിക്കുന്നവരായി കണ്ടെത്തിയ 20,000 ത്തോളം കുടുംബങ്ങള്‍ക്ക് പ്രത്യേക മിഷന് നടത്തി പട്ടയ വിതരണം നടത്തും. വിവിധ വകുപ്പുകളുടെ കൈയ്യിലുള്ള പുറമ്പോക്ക് ഭൂമികള്‍ ലഭ്യമാക്കുന്നതിന് നടപ ടികള്‍ സ്വീകരിക്കും. ഭൂമി സംബന്ധമായ കേസുകള്‍ അനന്തമായി നീളുന്നത് ഒഴിവാ ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പരുതൂര്‍, ചാലിശ്ശേരിയില്‍ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, നെല്ലായ, വാണിയംകു ളം എന്നിവിടങ്ങളില്‍ പി. മമ്മിക്കുട്ടി എം.എല്‍.എ, മുതുതലയില്‍ മുഹമ്മദ് മുഹ്സിന് എം.എല്‍.എ എന്നിവര്‍ അധ്യക്ഷരായി. പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, വകുപ്പ് മേധാവികള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
