കോട്ടോപ്പാടം: ആയുഷ്മാന്‍ ഭാരത് ആരോഗ്യ മേളയില്‍ ക്ഷയരോഗ നിര്‍മ്മാര്‍ജനത്തി ന്റെ ഭാഗമായി മണ്ണാര്‍ക്കാട് ടി.ബി യൂണിറ്റ് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത്
കുടുംബ ആരോഗ്യ കേന്ദ്രം എന്നിവ സംയുക്തമായി ജനപ്രതിനിധികള്‍ക്കും ആ രോഗ്യസന്നദ്ധ വളണ്ടിയര്‍മാര്‍ക്കും പരിശീലനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയര്‍പേഴ്‌സണ്‍ റഫീന മുത്തനില്‍ അധ്യക്ഷയായി. ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി മുഖ്യപ്ര ഭാഷണം നടത്തി. മണ്ണാര്‍ക്കാട് ടി.ബി യൂണിറ്റ് എസ്.ടി എല്‍.എസ്. കെ.ഷെമീര്‍ബാബു
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ് പുതുക്കുടി, അബീബത്ത്, നിമ്മ്യ എന്നിവര്‍ ക്ലാസെടുത്തു.
