അഗളി : വനാവകാശ നിയമത്തെ കുറിച്ച് ഊരുവാസികളെ ബോധവല്‍ക്കരിക്കാന്‍ ആ ദിവാസി കൂട്ടായ്മയായ തമ്പിന്റെ വനഉരുമെ നാടകം അട്ടപ്പാടിയിലെ ഊരുകളില്‍ അര ങ്ങേറി. ഗോത്രഭാഷയിലാണ് നാടകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. വനാവകാശം നേടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ലളിതമായി നാടകം വിശദീകരിക്കുന്നു. കൂടാതെ വനാവകാശ നിയമത്തിന്റെ പ്രസക്തി, നിയമം നല്‍കുന്ന അവകാശങ്ങള്‍ എന്നിവയെല്ലാം നാടക ത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പട്ടികവര്‍ഗ ക്ഷേമം, വനം, തദ്ദേശ സ്വയംഭരണം, റവന്യു വകുപ്പുകളുടെ സഹകരണത്തോടെ ഊരുവാസികള്‍ക്ക് എപ്രകാരം വനാവകാശം സാധ്യമാക്കാനാകുമെന്നാണ് നാടകം ചര്‍ച്ച ചെയ്യുന്നത്. ഒപ്പം കാട്, മണ്ണ്, മനുഷ്യബന്ധം എന്നിവയെ കുറിച്ചും കാടില്ലെങ്കില്‍ മനുഷ്യജീവിതം അപകടത്തിലാവുമെന്ന സന്ദേ ശവും പങ്കുവെയ്ക്കുന്നു. നാടകത്തിന്റെ ആദ്യ അവതരണം കുറുമ്പമേഖലയിലെ ഗൊട്ടിയാര്‍ക്കണ്ടി ഊരില്‍ നടന്നു. തമ്പ് അധ്യക്ഷന്‍ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പുതിയ കാലത്ത് അവകാശങ്ങളേയും പദ്ധതികളെയും കുറിച്ച് പഠിക്കുന്നതും സമര മാണെന്ന് അദ്ദേഹം പറഞ്ഞു. വനാവകാശ നിയമം നടപ്പിലാക്കേണ്ടത് വനാവകാശ കമ്മിറ്റിയായതിനാല്‍ നിയമം പഠിക്കാന്‍ കമ്മിറ്റി അംഗങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമ്പ് കണ്‍വീനര്‍ കെ.എ.രാമുവാണ് രചനയും സംവിധാനവും. നാടകത്തിലെ മുഖ്യആകര്‍ഷണമായ വനാവകാശ ഗാനം എഴുതിയത് പണലി ഗൊട്ടിയാ ര്‍ക്കണ്ടിയാണ്. രാമു നേതൃത്വം നല്‍കുന്ന സംഘത്തില്‍ ബി.ഉദയകുമാര്‍, സോമന്‍ മൂപ്പ ന്‍, പണലി ഗൊട്ടിയാര്‍ക്കണ്ടി, ശിവകാമി, സുജ, മനീഷ ചിന്നസ്വാമി എന്നിവര്‍ക്കൊപ്പം ഊര് എഫ്.ആര്‍.സി ഭാരവാഹികളും നാടകത്തില്‍ പങ്കാളികളാകുന്നു. ഊരുകളിലെ ത്തിയുള്ള നാടക അവതരണം 23ന് അവസാനിക്കും.
