തച്ചനാട്ടുകര : ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാ ക്കുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി അതിദരിദ്ര പട്ടികയില്‍പ്പെ ടുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കി. കിറ്റ് വിതരണോദ്ഘാടനം ആശാ വര്‍ക്കര്‍ രമണിക്കു നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം നിര്‍വ്വ ഹിച്ചു. രോഗികള്‍ക്കുള്ള മരുന്ന് വിതരണം, തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എന്നിവ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഭവന രഹിതരായ മുഴുവന്‍ പേരെയും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുനല്‍കാനുള്ള നടപടികളും ഗ്രാമ പഞ്ചായത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗങ്ങളായ എ.കെ.വിനോദ്, പി.ടി.സഫിയ, പി .രാധാകൃഷ്ണന്‍, പി.എം. ബിന്ദു, ബിന്ദു കോങ്ങാത്ത്, പാര്‍വ്വതി അമ്പലത്ത്, രജനിപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.
