അഗളി: പാലക്കാട് ജില്ലാ സാക്ഷരതാ മിഷനും കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമ ഗ്രവികസന പദ്ധതിയും സംയുക്തമായി അട്ടപ്പാടിയില്‍ സംഘടിപ്പിക്കുന്ന സമ്പൂര്‍ണ്ണ സാക്ഷരത തുല്യത പദ്ധതിയുടെ ദിദ്വിന വളണ്ടിയര്‍ ടീച്ചര്‍ പരിശീലനത്തിന് തുടക്കമാ യി. അട്ടപ്പാടി കില ഹാളില്‍ നടന്ന പരിശീലന പരിപാടി ഒറ്റപ്പാലം സബ് കലക്ടറും അട്ട പ്പാടി നോഡല്‍ ഓഫീസറുമായ ഡി. ധര്‍മ്മലശ്രീ ഉദ്ഘാടനം ചെയ്തു. പരിശീലന മെറ്റീരി യലുകള്‍, സാക്ഷരതാ പഠന സഹായികള്‍ തുടങ്ങിയവ കുടുംബശ്രീ പഞ്ചായത്ത് സമി തി പ്രസിഡന്റ്, സെക്രട്ടറിമാര്‍ ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കു ട്ടി അധ്യക്ഷനായി. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യ ന്‍ പദ്ധതി വിശദീകരണം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ബി.സി മനോജ്, റിസോഴ്സ്പേഴ്സണ്‍മാരായ വി.പി ജയരാജന്‍, കെ.വി ജയന്‍, ഡോ. പി.സി. ഏലി യാമ്മ, കുടുംബശ്രീ കോര്‍ഡിനേറ്റര്‍മാരായ ജോമോന്‍, ബഷീര്‍, അസിസ്റ്റന്റ് കോര്‍ഡി നേറ്റര്‍ പി.വി പാര്‍വ്വതി എന്നിവര്‍ സംസാരിച്ചു.
