മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് – അട്ടപ്പാടി റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീ പിടിച്ചു. ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ മണലടി ചെക്‌പോസ്റ്റിന് സമീ പത്ത് വച്ചായിരുന്നു സംഭവം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും അട്ടപ്പാടി ഭാഗത്തേക്ക് പോവുക യായിരുന്നു ബൈക്ക് യാത്രികന്‍. പൊടുന്നനെ ബൈക്കില്‍ നിന്നും ചൂട് അനുഭവപ്പെട്ട തിനെ തുടര്‍ന്ന് വാഹനം പാതയോരത്ത് നിര്‍ത്തിയിട്ടു. പിന്നീട് പുകയും തീയുമുണ്ടാ യി. ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളമൊഴിച്ചും ചണച്ചാക്ക് നനച്ചിട്ടും തീ സമീപത്തെ ഗ്യാ സ് ഓഫിസിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ചും ഏറെ നേരം പരിശ്രമിച്ചാണ് തീ യണച്ചത്. അഗ്നിബാധയില്‍ ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചു.
