ആലത്തൂര്‍: താലൂക്ക് തരൂര്‍ ഒന്ന് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ബി.എം കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കൈക്കൂലി കേസി ല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പാലക്കാട് യൂണിറ്റ് ബി.എം കുമാ റിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് നടപടി. പ്രവൃത്തി ഗുരുതരമായ കൃത്യവി ലോപമായതിനാലും സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘനമായതിനാലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് അഭികാമ്യമല്ലെന്ന് കാണിച്ചാണ് 1960ലെ കേ രള സിവില്‍ സര്‍വീസുകള്‍ (തരംതിരിക്കല്‍ നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ ചട്ടം 10(1), (ബി) പ്രകാരം ബി.എം കുമാറിനെ അറസ്റ്റ് ചെയ്യപ്പെട്ട തീയതി മുതല്‍ സര്‍വീ സില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവായത്.
