മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴയുടെ ചിരകാലസ്വപ്നമായ ബസ് സ്റ്റാന്‍ഡിന് അടിസ്ഥാന സൗകര്യം ഒരുക്കല്‍ ഉള്‍പ്പടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് കരാറായി. മഴ ക്കാലം കഴിയുന്നതോടെ ഡാമുമായി ബന്ധപ്പെട്ട നവീകരണ പ്രവൃത്തികള്‍ തുടങ്ങാ നുള്ള നീക്കത്തില്‍ ജലസേചന വകുപ്പ്. ഡാം റിഹാബിലിറ്റേഷന്‍ ഇംപ്രൂവ്മെന്റ് പ്രൊ ജക്ട് (ഡ്രിപ്) രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ലോക ബാങ്ക് സഹായത്തോടെയുള്ള 6.374 കോടി രൂപയാണ് പ്രവൃത്തികള്‍ക്കായി വിനിയോഗിക്കുക. ഇതിനായി കര്‍ണാടകയി ലെ രത്നഗിരിയിലുള്ള ബാലാജി കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി കരാറായതായി കാ ഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് അധികൃതര്‍ അറിയിച്ചു.
ഉദ്യാനത്തോട് ചേര്‍ന്ന് ബസ് സ്റ്റാന്‍ഡിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് 1.50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ബസ് പാര്‍ക്കിംഗിന് സൗകര്യവും പൊതു ശുചിമുറിയുമാണ് നിര്‍മിക്കുക. ചെക്ക് ഡാമിന് ഇരുവശത്തും നവീകരിച്ച് നടപ്പാത, ഉദ്യാനത്തോട് ചേര്‍ന്ന് ഗ്യാലറിയിലേക്ക് പൂട്ടുകട്ടവിരിച്ച പാത, കണ്ട്രോള് റൂം, ജല അതോറിറ്റിക്ക് കുടിവെള്ളം പമ്പ് ചെയ്യുന്നതിനായി സ്ഥിരം സംവിധാനം, ഡാമിന്റെ മണ്ണ് അണയില്‍ കുറച്ച് ഭാഗത്ത് പുല്ല് വെച്ച് പിടിപ്പിക്കല്‍ എന്നിവയാണ് നിലവില്‍ നടപ്പാക്കുന്നത്. കൂടാതെ ചെക്ക് ഡാമിന് താഴെയുള്ള പുഴയ്ക്ക് കുറുകെയുള്ള ചപ്പാത്ത് പാലം പൊളിച്ച് പുതിയ പാലവും നിര്‍മിക്കും.നാല് കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.
അണക്കെട്ട് പുനരുദ്ധാരണ പദ്ധതിയില്‍ 15 കോടി രൂപയാണ് കാഞ്ഞിരപ്പുഴ ഡാമിന് ലോകബാങ്കില്‍ നിന്നും അനുവദിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് കോടി രൂപ വിനോദ സ ഞ്ചാരപദ്ധതികള്ക്കായി നീക്കി വെച്ചു. 12 കോടി രൂപയ്ക്ക് ഭരണാനുമതി നേരത്തെ ലഭ്യമായതാണ്. നിലവില്‍ സാങ്കേതിക അനുമതി ലഭിച്ച പ്രവൃത്തികള്‍ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ പൂര്‍ത്തിയാക്കിയാണ് കര്‍ണാടകയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ജലസേചന വകുപ്പ് കരാറില്‍ ഒപ്പുവെച്ചത്. വാച്ച് ടവര്‍ നിര്‍മിക്കുന്നതിനുള്ള അന്വേ ഷണ പ്രവൃത്തികള്‍ കൂടി ടെന്‍ഡറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 18 മാസമാണ് കരാര്‍ കാലാവധി. നിര്‍മാണ പ്രവൃത്തികള്‍ക്കായി കരാറുകാരന് സ്ഥലം കൈമാറി. ഡിസം ബറോടെ പ്രവൃത്തികള്‍ തുടങ്ങിയേക്കും.
