മണ്ണാര്‍ക്കാട്: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സാമൂഹി ക സാമ്പത്തിക സര്‍വേ നടത്തി സംവരണ പട്ടിക പുതുക്കാന്‍ നടപടി സ്വീകരിക്കണ മെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.

പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, തൊഴില്‍ പ്രാതിനിധ്യത്തിന്റെ കൃത്യമായ കണക്കുകള്‍ ലഭ്യമാക്കുന്ന ജാതി സെന്‍സസ് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് നീതീകരിക്കാനാവില്ല. പത്ത് വര്‍ഷം കൂടുമ്പോള്‍ സംവരണം പുനര്‍നിര്‍ണയിക്കണമെ ന്ന കോടതി വിധി ഇതുവരെ നടപ്പാക്കിയിട്ടില്ല. നാല്‍പ്പത്തഞ്ച് ദിവസത്തിലധികമുള്ള താല്‍ക്കാലിക നിയമനങ്ങളില്‍ പോലും സംവരണം നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസ മാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഇതോടെ ജാതി സെന്‍സസി ന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. സെന്‍സസ് നടത്തി കേന്ദ്ര, സംസ്ഥാന സര്‍വീ സുകളില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്ന എല്ലാ മേഖലയിലും സംവരണ വ്യവസ്ഥ പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിവാദമായ പൗരത്വ നിയമഭേദഗതി നട പ്പാക്കാന്‍ വീണ്ടും തയ്യാറെടുപ്പ് നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ യോഗം പ്രതി ഷേധിച്ചു. സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് പി.മൊയ്തീന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.പി.എ. ബക്കര്‍, എം.കെ. അബ്ദുല്‍റഹ്മാന്‍, പി.ഹസ്സന്‍ ഹാജി, കെ.പി.ടി.അബ്ദുല്‍ നാസര്‍, അബൂബക്കര്‍ കാപ്പുങ്ങ ല്‍, സിദ്ദീഖ് പാറോക്കോട്, എം.യൂനുസ്, പി.അബ്ദുല്‍ ഷെരീഫ്, പി.അബ്ദുല്‍ ഗഫൂര്‍, കെ.യൂനുസ് സലീം, ഐ.മുഹമ്മദ്, സി.മുഹമ്മദ് ഷെരീഫ്, എ.അബ്ദുല്‍ റഹീം, യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി സഫ്വാന്‍ നാട്ടുകല്‍, ജില്ലാ പ്രസിഡന്റ് കെ.എച്ച്. ഫഹദ്, സി.ഷൗക്കത്തലി, സി.മുജീബ് റഹ്മാന്‍, കെ.പി.എ.സലീം തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ ഭാരവാഹികളായി പി.ഹസ്സന്‍ഹാജി (പ്രസിഡന്റ്), പി.മൊയ്തീന്‍, എസ്.അബ്ദുല്‍ റഹ്മാന്‍, ആലായന്‍ മുഹമ്മദലി (വൈസ് പ്രസിഡന്റ്), ഹമീദ് കൊമ്പത്ത് (സെക്രട്ടറി), അബൂബക്കര്‍ കാപ്പുങ്ങല്‍, എ.അബ്ദുറഹീം, എം.കെ.മുഹമ്മദലി (ജോയിന്റ് സെക്രട്ടറി), കെ.പി.ടി.അബ്ദുല്‍ നാസര്‍ (ട്രഷറര്‍), ഐ.മുഹമ്മദ്, സി.മുഹമ്മദ് ഷെരീഫ് (സംസ്ഥാന കൗണ്‍സിലര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!