മണ്ണാര്‍ക്കാട്: ഭൂമിയില്‍ മനുഷ്യരെന്ന് കരുതുന്ന ആര്‍ക്കും പലസ്തീനെ എതിര്‍ക്കാന്‍ കഴിയില്ലെന്നും ഹമാസ് അക്രമം നിര്‍ത്തിയാല്‍ മാത്രമേ സമാധാനം പുലരൂ എന്നത് തെറ്റായ വാദഗതിയാണെന്നും ചലച്ചിത്ര നിരൂപകന്‍ ജി.പി രാമചന്ദ്രന്‍.എം.ഇ.എസ് പാലക്കാട് ജില്ലാ കമ്മിറ്റിയും മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളജും ചേര്‍ന്ന് സം ഘടിപ്പിച്ച ‘ പ്രതിസന്ധി തുടരുന്ന പശ്ചിമേഷ്യ’ എന്നവിഷയത്തില്‍ നടത്തിയ സെമി നാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
1967 ലെ അതിര്‍ത്തികളിലേക്ക് പശ്ചിമേഷ്യയെ തിരിച്ചു വിന്യസിച്ചാല്‍ പോലും പുതി യ സാഹചര്യത്തില്‍ അവിടെ പ്രശ്‌ന പരിഹാര സാധ്യതകള്‍ കുറവാണ്. ചരിത്രപരവും വിശ്വാസപരവുമായ ധാരാളം ഘടകങ്ങളാണ് പശ്ചിമേഷ്യയുടെ പ്രതിസന്ധിയുടെ ആ ഴം വര്‍ദ്ധിപ്പിക്കുന്നത്. ജൂത രാഷ്ട്രം സ്ഥാപിക്കുന്നതിന് മുമ്പ് അവിടെ ജൂതന്മാര്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ യാതൊരു വേര്‍തിരിവും ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇരു രാജ്യങ്ങളിലും രണ്ടു മതവിഭാഗങ്ങളും ഇടകലര്‍ന്നു ജീവിക്കുന്നുണ്ട്. അസത്യങ്ങളാണ് അവിടെ നിന്നും പലപ്പോഴും വാര്‍ത്തകളായി വര്‍ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കല്ലടി കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ. സി. കെ സയ്യിദ് അലി, പ്രിന്‍ സിപ്പല്‍ ഡോ.സി.രാജേഷ്, എം.ഇ.എസ് ജില്ലാ ട്രഷറര്‍ കെ.പി.അക്ബര്‍, കല്ലടി കോളേജ് വൈസ് പ്രസിഡന്റ് റംല മന്നയത്ത്, ട്രഷറര്‍ സി.പി ഷിഹാബ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍, പി. എം.സലാഹുദ്ദീന്‍, എ.എം ശിഹാബ് എന്നിവര്‍ പങ്കെടുത്തു.
