അലനല്ലൂര്‍: അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി അലനല്ലൂര്‍ ഗവ. ഹൈസ്‌കൂളില്‍ ശാസ്ത്ര ക്ലബ്ബ്,ഫോറസ്ട്രീ ക്ലബ്ബ്, ദേശീയ ഹരിത സേന എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ ഷോളയൂരിനടുത്തുള്ള മില്ലെറ്റ് ഗ്രാമം സന്ദര്‍ ശിച്ചു. ചെറു ധാന്യങ്ങളെ കുറിച്ച് അറിയുക, അവ തിരിച്ചറിയുക, കൃഷികള്‍ ചെയ്യുന്ന വിധം കര്‍ഷകരില്‍ നിന്ന് നേരിട്ടറിയുക, പോഷക മൂല്യങ്ങള്‍ മനസ്സിലാക്കി നിത്യ ഭ ക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കുട്ടികളെ പ്രേരിപ്പിക്കുക, ജീവിത ശൈലി രോഗങ്ങള്‍ ഒരു പരിധി വരെ കുറക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചെറുധാന്യ ഗ്രാമം സന്ദര്‍ശി ച്ചത്. ഷോളയൂരിലെ രംഗ സ്വാമി എന്ന കര്‍ഷകന്റെ നാലര ഏക്കറിലുള്ള തിന,കോറ, ചാമ,കുതിര വാലി, വരക്, പനി വരക്,അരിച്ചോളം, മണിച്ചോളം,എന്നീ കൃഷികളാണ് കണ്ടത്. ചെറു ധാന്യ കര്‍ഷകനോട് കുട്ടികള്‍ അഭിമുഖം നടത്തി കൂടുതല്‍ വിവരങ്ങ ളും ചെറു ധാന്യങ്ങളും ശേഖരിച്ചു. അധ്യാപകരായ കെ. മുഹമ്മദ് ഫിറോസ്, പി.യൂസഫ്, സി.മിനി മോള്‍, സി.സാബിറ, ജുവൈരിയത്,പി. രാധിക, വിജിത,ഷഫ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.
