മണ്ണാര്‍ക്കാട് : കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴില്‍ എന്റെ അഭി മാനം 2.0, തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ ഭാഗമായി പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരുന്നു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തെര ഞ്ഞെടുത്ത 357 ഗ്രാമപഞ്ചായത്തുകളെ കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നി ങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് യോഗം നടത്തുന്നത്. എന്റെ തൊഴില്‍ എന്റെ അഭിമാനം, തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ 2024 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ യോ ഗം ചര്‍ച്ച ചെയ്യും. പ്രോജക്ട് അവതരണം, പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പ്, ഗ്രൂപ്പ് ചര്‍ച്ച എന്നിവ യോഗത്തിന്റെ ഭാഗമായി നടക്കും.

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 140 പഞ്ചായത്തു കള്‍ ഉള്‍പ്പെടുന്ന കോഴിക്കോട് റീജിയണല്‍ യോഗം ഒക്ടോബര്‍ 18ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ചേരും.പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ അഞ്ച് ജില്ലകളിലെ 142 പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന തൃശ്ശൂര്‍ റീജിയണല്‍ യോ ഗം ഒക്ടോബര്‍ 19ന് തൃശൂര്‍ വിജ്ഞാന്‍ സാഗര്‍ സയന്‍സ് ടെക്നോളജി പാര്‍ക്കില്‍ നട ക്കും. ആലപ്പുഴ, പത്തനംതിട്ട , കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ 75 പഞ്ചായത്തു കള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം റീജിയണല്‍ യോഗം ഒക്ടോബര്‍ 20ന് തിരുവനന്ത പുരം ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ നടക്കും. എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിക്കുകീഴില്‍ രജിസ്റ്റര്‍ ചെയ്ത 399 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 357 ഗ്രാമ പഞ്ചായത്തുകളിലെ അധ്യക്ഷന്മാരെയാണ് യോഗത്തില്‍ ഉള്‍പ്പെടുത്തിയി രിക്കുന്നത്.

18 നും 59 നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് എന്റെ തൊഴില്‍ എന്റെ അഭിമാനം. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീ തൊഴിലന്വേഷകരാണ് തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ ഗുണഭോക്താക്കള്‍.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ , ഡി ഡബ്യു എം എസില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് പരിശീലനം നല്‍കി തൊഴില്‍ സജ്ജരാക്കുന്നത്. തൊഴില ന്വേഷകര്‍ക്കായി 399 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും തൊഴില്‍ മേളകള്‍ നട ത്തും. നോളെജ് മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ DWMS(ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം)ല്‍ പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും തൊഴില്‍ തയ്യാറെടുപ്പിനുള്ള പിന്തുണ മിഷന്റെ സംവിധാനത്തിലൂടെ നല്‍കും. നൈപുണീ പരിശീലനം, കരിയര്‍ കൗണ്‍സിലിങ്, വ്യക്തിത്വ വികസന പരിശിലീനം, ഇംഗ്ലീഷ് സ്‌കോര്‍ ടെസ്റ്റ്, റോബോട്ടിക് ഇന്റര്‍വ്യൂ എന്നിവ ഉള്‍പ്പെടുന്നതാണ് മിഷന്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!