മണ്ണാര്‍ക്കാട്: ജന്മനായുള്ള പരിമിതികളെ അതിജീവിച്ച് കോട്ടോപ്പാടം ഹൈസ്‌കൂള്‍ ഏ ഴാം തരം വിദ്യാര്‍ഥി പി.അബ്ദുല്‍ ഖാദറിന് ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് ജൂഡോയില്‍ മി കച്ച നേട്ടം. മണ്ണാര്‍ക്കാട് സ്പാര്‍ട്ടന്‍സ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ സബ് ജൂനിയര്‍ മുപ്പത് കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് ഭിന്നശേഷി വിദ്യാര്‍ഥി യായ ഖാദര്‍ മികവ് തെളിയിച്ചത്. ഇതോടെ 19 ന് പാലക്കാട് നടക്കുന്ന ജില്ലാതല മത്സര ത്തിലേക്കും ഈ കുട്ടി യോഗ്യത നേടി. കണ്ടമംഗലം പുറ്റാനിക്കാട് പൂളക്കല്‍ വീട്ടില്‍ മമ്മുഹാജിയുടെയും രജിലയുടെയും മകനാണ്. വിദ്യാലയത്തിലെ പാഠ്യാനുബന്ധ പ്ര വര്‍ത്തനങ്ങളിലെല്ലാം സജീവ പങ്കാളിയായ ഖാദറിന് എല്ലാ അധ്യാപകരും മികച്ച പ്രോ ത്സാഹനമാണ് നല്‍കിവരുന്നത്. പ്രതിസന്ധികള്‍ക്കിടയിലും തളരാത്ത മനോ വീര്യവും കഠിന പരിശ്രമവുമാണ് ഖാദറിന്റെ കൈമുതല്‍. അണ്ടര്‍ 14 ടീമിന്റെ ക്യാപ്റ്റന്‍ കൂടി യായ ഖാദറിന് മത്സരങ്ങളിലെല്ലാം ആദ്യാവസാനം പ്രചോദനവുമായി ഒപ്പമുള്ളത് പരി ശീലകന്‍ കെ.പി.റിയാസാണ്.
