മണ്ണാര്‍ക്കാട് : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റു ചെയ്തു. തെങ്കര മണലടി കോളശ്ശേരിയില്‍ വീട്ടില്‍ സനൂപ് (23) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 3.2 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കഴിഞ്ഞ ദിവ സം പാലക്കാട് ഡാന്‍സാഫ് ടീമും മണ്ണാര്‍ക്കാട് എസ്.ഐ. എസ്.വിവേകിന്റെ നേതൃത്വ ത്തിലുള്ള പൊലിസ് സംഘവും പട്രോളിംങ് നടത്തുന്നതിനിടെ നെല്ലിപ്പുഴ ജംഗ്ഷനില്‍ വച്ചാണ് സംശയാസ്പദമായ നിലയില്‍ യുവാവിനെ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോ ധനയില്‍ മയക്ക് മരുന്ന് കണ്ടെടുത്തു. ബെക്കിന് സമീപം മറ്റൊരാളുമായി സംസാരിച്ച് കൊണ്ടിരിക്കെ പൊലിസിനെ കണ്ടതോടെ യുവാവ് ഓടിരക്ഷപ്പെടുകയും ചെയ്തു. ഇ തോടെയാണ് സനൂപിനെ ചോദ്യം ചെയ്തത്. ഇയാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാ ക്കി.
