മണ്ണാര്‍ക്കാട് : സബ് ജില്ലാ ജൂഡോ ടൂര്‍ണമെന്റില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 35 പോയിന്റ് നേടി ജേതാക്കളായി. 12 സ്വര്‍ണം, 10 സി ല്‍വര്‍, രണ്ട് വെങ്കലമെഡലും നേടി. പള്ളിക്കുറുപ്പ് ശബരി ഹൈസ്‌കൂള്‍ 15 പോയി ന്റുമായി രണ്ടാം സ്ഥാനവും കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 14 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 35 കുട്ടികള്‍ 19ന് കഞ്ചിക്കോട് നടക്കുന്ന ജില്ലാ ജൂഡോ ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടി. കോട്ടോപ്പാടം കെ.എ. എച്ച്.എച്ച്.എസ് സ്‌കൂള്‍ പരിശീലകന്‍ കെ.പി.റിയാസിനെ സ്റ്റാഫ് കൗണ്‍സില്‍ അനു മോദിച്ചു.
