മണ്ണാര്‍ക്കാട് : മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) ജില്ലാ കമ്മിറ്റിയുടെ നേ തൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി.പലസ്തീനില്‍ ഇസ്രയേല്‍ നടത്തി ക്കൊണ്ടിരിക്കുന്ന കൊടും ക്രൂരതക്കെതിരെ കൂട്ടായ പ്രതിഷേധം ഉയരണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി.എസ്.നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആ ക്ടിങ് പ്രസിഡണ്ട് പി.മൊയ്തീന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത്, എം. പി.എ ബക്കര്‍,എം.കെ. അബ്ദുല്‍ റഹ്മാന്‍, പി.ഹസ്സന്‍ഹാജി, അബൂബക്കര്‍ കാപ്പുങ്ങല്‍, കെ.പി.ടി.അബ്ദുല്‍ നാസര്‍, കെ.എച്ച്.ഫഹദ് തുടങ്ങിയവര്‍ സംസാരിച്ചു. ഐ.മുഹമ്മദ്, എം.യൂനുസ്, എസ്.അബ്ദുറഹ്മാന്‍,എം.കെ.മുഹമ്മദലി,എ.അബ്ദുറഹീം,സി.മുഹമ്മദ് ഷെ രീഫ്,ബി.എസ്.അബ്ബാസ്,യൂത്ത് വിങ് ഭാരവാഹികളായ സഫ്വാന്‍ നാട്ടുകല്‍, സി.ഷൗക്ക ത്തലി,എ.കെ.കുഞ്ഞയമു,സി.മുജീബ് റഹ്മാന്‍, എം.ഷാഹിദ് നേതൃത്വം നല്‍കി.
