അലനല്ലൂര്‍ : എടത്തനാട്ടുകര മുണ്ടക്കുന്ന് ദേശവേല കമ്മിറ്റി ഓഫിസ് കെട്ടിടത്തിന്റെ യും കരുമനപ്പന്‍കാവ് താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന സമ്മാന കൂപ്പണ്‍ വിതരണത്തിന്റെയും ഉദ്ഘടനം അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്‌ന സത്താര്‍ നിര്‍വഹിച്ചു. കെട്ടിടം നിര്‍മിക്കുന്നതിനായി സ്ഥലം വിട്ടു നല്‍കിയ മുണ്ടയില്‍ അയ്യപ്പനെ ആദരിച്ചു. ജോയിന്റ് സെക്രട്ടറി പൊന്നുംപിലാക്കല്‍ സജീഷ് അധ്യക്ഷനായി. കരുമനപ്പന്‍ കാവ് ക്ഷേത്ര കമ്മറ്റി സെക്രട്ടറി പി. സുരേഷ് കേശവന്‍, പാമ്പോട്ടില്‍ ദാമോദരന്‍, പഞ്ചായത്ത് അംഗം പി. രഞ്ജിത്ത്, മുണ്ടക്കുന്ന് സലഫി മസ്ജിദ് സെക്രട്ടറി ഉസ്മാന്‍ ചക്കംതൊടി, കരുമനപ്പന്‍ കാവ് മാതൃസമിതി അംഗം ജിഷ പ്രസാദ്, കമ്മിറ്റി സെക്രട്ടറി ഹരിദാസന്‍ കുറുവാഞ്ചേരി, പ്രസിഡന്റ് ശ്രീകൃഷ്ണന്‍ എ, വൈസ് പ്രസിഡന്റ് രതീഷ് പൊന്നും പുലാക്കല്‍, വിമല്‍ കുന്നുമ്മല്‍, സുരേഷ് കുമാര്‍ തള്ളച്ചിറ, ഖജാന്‍ജി ശിവദാസന്‍ പൊന്നുംപുലാക്കല്‍, പി. വിശാല്‍, സുധീഷ് വാഴയില്‍, എന്നിവര്‍ സംസാരിച്ചു.
