മണ്ണാര്‍ക്കാട് : നിരവധി പേരുടെ ഉപജീവനമാര്‍ഗമായ കേരള ഭാഗ്യക്കുറിയെ തകര്‍ക്കു ന്ന എഴുത്തുലോട്ടറി, അമിതസെറ്റ് ലോട്ടറി, ഓണ്‍ലൈന്‍ വില്‍പ്പന എന്നിവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലോട്ടറി ഏജന്‍സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണി യന്‍ മണ്ണാര്‍ക്കാട് ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് ക്രെഡിറ്റ് സൊ സൈറ്റി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.ജെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഹക്കീം മണ്ണാര്‍ക്കാട് അധ്യക്ഷനായി. ഏ രിയ സെക്രട്ടറി പി.എന്‍.ഭുവനേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു മണ്ണാര്‍ക്കാട് ഡിവിഷന്‍ സെക്രട്ടറി കെ.പി.മസൂദ്, യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം കെ.വി.മണികണ്ഠ ന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ ട്രഷറര്‍ ടി.കെ.സിദ്ദീഖ് സ്വാഗതവും ഏരിയ ജോയി ന്റ് സെക്രട്ടറി പി.അബ്ദുള്‍ ജലീല്‍ നന്ദിയും പറഞ്ഞു.
