കോട്ടോപ്പാടം : കാട്ടാനകളെ തടയാന്‍ കുന്തിപ്പാടം ഭാഗത്ത് സ്ഥാപിച്ച സൗരോര്‍ജ തൂ ക്കുവേലി ഫലപ്രദമായതോടെ പ്രതിരോധ സംവിധാനം കൂടുതല്‍ സ്ഥലത്തേക്ക് വനം വകുപ്പ് വ്യാപിപ്പിക്കുന്നു. കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുരുത്തിച്ചാല്‍ മുതല്‍ കോ ട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ വരെയുള്ള 16 കിലോ മീറ്റര്‍ ദൂരത്തില്‍ സൗരോ ര്‍ജ തൂക്കുവേലി നിര്‍മിക്കാനാണ് ഒരുക്കം. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി ക്കായി സി.സി.എഫിന് സമര്‍പ്പിച്ചതായും ടെന്‍ഡറിനായുള്ള നടപടികള്‍ പുരോഗമിക്കു ന്നതായും മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍ അറിയിച്ചു.
ഒരു കിലോമീറ്ററില്‍ തൂക്കുവേലി സ്ഥാപിക്കാന്‍ 7,50,000 രൂപയാണ് ചെലവ് കണക്കാക്കി യിട്ടുള്ളത്. പ്രവൃത്തി നവംബറില്‍ ടെന്‍ഡര്‍ ചെയ്യാനാണ് നീക്കം. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിലവില്‍ കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെ സൗരോര്‍ജ തൂക്കുവേലി നിര്‍മിച്ചിട്ടുണ്ട്. ഇനി കുരുത്തിച്ചാലില്‍ നിന്നും പൊതുവപ്പാട ത്തേക്ക് ഏഴ് കിലോമീറ്ററിലും മുപ്പതേക്കര്‍ മുതല്‍ അമ്പലപ്പാറ വരെ ഒമ്പത് കിലോമീറ്റ റിലുമാണ് വേലി നിര്‍മിക്കുക. സൈലന്റ്വാലി കാടുകളില്‍ നിന്നുമെത്തുന്ന കാട്ടാനക ളാണ് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കോട്ടോപ്പാടം – കുമരംപുത്തൂര്‍ പഞ്ചായത്തിലെ വനയോര പ്രദേശങ്ങളിലുള്ള കര്‍ഷകരെ പൊറുതിമുട്ടിയ്ക്കുന്നത്. ചിലയിടങ്ങളില്‍ കാട്ടാനപ്രതിരോധത്തിന് ഫെന്‍സിംഗ് ഉണ്ടെങ്കിലും ഇവ കാര്യക്ഷമ മല്ലെന്ന് മാത്രമല്ല മരങ്ങളും മറ്റും തള്ളിയിട്ട് ഫെന്‍സിംഗിനെ നിഷ്പ്രഭമാക്കി പലവഴിക ളിലൂടെ കാട്ടാനകള്‍ നാട്ടിലേക്കെത്തുകയും ചെയ്യുന്നു.
വനയോരഗ്രാമങ്ങല്‍ കാട്ടാന ഒഴിയാബാധയാകുന്നത് കര്‍ഷകര്‍ക്ക് മാത്രമല്ല വനംവകു പ്പിനും തലവേദനയാണ്. മഴക്കാലത്ത് കാട്ടാനശല്ല്യം രൂക്ഷമാകുമ്പോള്‍ വനപാലകര്‍ക്ക് രാത്രികാലങ്ങളിലും ഉറക്കമൊഴിച്ച് കാട്ടാനകള്‍ക്ക് പിറകെ പോകണ്ടി വരും. പടക്കവും റബര്‍ ബുള്ളറ്റുമായി ജീവന്‍ കയ്യില്‍പിടിച്ച് കാട്ടാനകളെ തുരത്താനിറങ്ങുന്ന വനപാല കര്‍ വലിയ മാനസികസമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. കാട്ടാനകളെ കാടുകയറ്റാന്‍ ചില വേറെയുണ്ട്. കഴിഞ്ഞ ഏഴുമാസത്തിനിടെ ഒരു ലക്ഷം രൂപയുടെ പടക്കമാണ് കാട്ടാന കളെ തുരത്താനായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ വാങ്ങിയത്. താത്കാലിക വാച്ചര്‍മാര്‍ക്ക് മാസ വേതനയിനത്തില്‍ ഒരുലക്ഷത്തി ഇരുപതിനായിരം രൂപയുമുണ്ട് ചെലവ്. കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വേറെയും തുക വേണം. വന്യജീ വി ശല്ല്യംമൂലം വനയോരഗ്രാമങ്ങളില്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് സംഭവിക്കുന്നത്.