മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന് ബാങ്കിങ് ഫ്രോണ്ടിയേഴ്‌സ് ദേശീയ പുരസ്‌കാരം. ആധുനിക സാങ്കേതിക വിദ്യയും മികച്ച അടിസ്ഥാന സൗകര്യങ്ങളുമായി ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനങങള്‍ നല്‍കുന്നതാണ് പുരസ്‌കാരത്തിന് അര്‍ഹമാ ക്കിയത്. ദേശീയതലത്തില്‍ ബെസ്റ്റ് ലീഡര്‍ഷിപ്പ് അവാര്‍ഡിന് സെക്രട്ടറി എം.പുരുഷോ ത്തമന്‍ അര്‍ഹനായി. ഗോവയില്‍ നടന്ന ചടങ്ങില്‍ റിസര്‍വ് ബാങ്ക് മുന്‍ സിജിഒ രത്‌നാ കര്‍ അവാര്‍ഡ് സമ്മാനിച്ചു. പ്രസിഡന്റ് പി.എന്‍.മോഹനന്‍, സെക്രട്ടറി എം.പുരോഷോ ത്തമന്‍ എന്നിവരും ഭരണസമിതി അഗങ്ങളും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

എം.പുരുഷോത്തമന്‍ (റൂറല്‍ ബാങ്ക് സെക്രട്ടറി)

മികച്ചതും അനുകരണീയവുമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ രാജ്യത്തെ സ ഹകരണ മേഖലയ്ക്കാകെ മാതൃകയാണ് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാ ങ്ക്. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിന് നിരവധി ദേശീയ-സംസ്ഥാന പു രസ്‌കാരങ്ങള്‍ ബാങ്കിനെ തേടിയെത്തിയിട്ടുണ്ട്. 1989ല്‍ 30,000/ രൂപ ഓഹരി മൂലധന വും 305 അംഗങ്ങളുമായി പ്രവര്‍ ത്തനം ആരംഭിച്ച ബാങ്ക് ഇന്ന് സംസ്ഥാനത്തെ മികച്ച സഹ കരണ ബാങ്കുകളില്‍ ഒന്നാണ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് സഹക രണ മേഖലയില്‍ രൂപീകരിച്ച 13000 കോടി രൂപയുടെ ഫണ്ട് മാനേജരായി പ്രവര്‍ത്തിക്കു ന്നതും മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ്.

ഗ്രാമീണ ജനതയെ വട്ടിപ്പലിശക്കാരില്‍ നിന്നും മോചിപ്പിക്കുന്നതിന് ബാങ്ക് ആവിഷ്‌ക്ക രിച്ചു നടപ്പിലാക്കിയ മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പ പദ്ധതി, പ്ലാസ്റ്റിക് ക്യാരി ബ ഗ് വിരുദ്ധ പ്രചാരണത്തിന് ബാങ്ക് നടപ്പിലാക്കിയ കുട്ടിസഞ്ചി, വിഷര ഹിത പച്ചക്കറി പ്രോ ത്സാഹിപ്പിക്കുന്നതിന് സുവര്‍ണ്ണ കേരളം പദ്ധ തിയുടെ ഭാഗമായി ബാങ്ക് നടത്തിയ മട്ടു പ്പാവ് കൃഷി തുടങ്ങിയ മാ തൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ തന്നെ അംഗീകാരം നേടിയ ബാങ്കിന്റെ പദ്ധതികളാണ്.സംസ്ഥാന സര്‍ക്കാരിന്റെ സ ഹായത്തോടെ ബാങ്കിന്റെ നാട്ടുചന്ത നടമാളിക റോഡിലെ ഹെഡ്ഡ് ഓഫിസിന് സമീപം ഒരുങ്ങുന്നുണ്ട്. പഴം, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, മത്സ്യം, മാംസം, പാല്‍, മുട്ട, തേന്‍ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന നാട്ടുചന്ത അടുത്ത് തന്നെ പ്രവര്‍ ത്തനമാരംഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!