മണ്ണാര്‍ക്കാട് : സംസ്ഥാന സര്‍ക്കാരില്‍ അഴിമതിയാരോപിച്ച് യു.ഡി.എഫ്. മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.യുഡി.എഫ്. മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ ചെയര്‍ മാന്‍ കെ.സി. അബ്ദുള്‍ റഹ്മാന്‍, നേതാക്കളായ കെ.ബാലകൃഷ്ണന്‍, വി.ഡി. പ്രേംകുമാര്‍, മുജീബ് മല്ലിയില്‍ ,വി.വി. ഷൗക്കത്തലി, പി.മുത്തു, എം.സി. വര്‍ഗീസ്, ഷഫീഖ് റഹ്്മാ ന്‍, മുജീബ് ചോലോത്ത്, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, രാധാകൃഷ്ണന്‍, യൂസഫ് ഹാജി, സമീര്‍ വേളക്കാടന്‍,സി.എച്ച്. മൊയ്തൂട്ടി എന്നിവര്‍ സംസാരിച്ചു. രാവിലെ നമ്പിയംപടി യില്‍ നിന്നും ആരംഭിച്ച പദയാത്ര നെല്ലിപ്പുഴ, ശിവന്‍കുന്ന്, പെരിഞ്ചോളം, നായാടി ക്കുന്ന്, കൊടുവാളിക്കുണ്ട്, ചോമേരി, കുന്തിപ്പുഴ, നമ്പിയംകുന്ന് എന്നിവടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് ഒന്നാംമൈലില്‍ സമാപിച്ചു.
