കോട്ടോപ്പാടം: ഉത്തരാഖണ്ഡില്‍ വെച്ചു നടന്ന ദേശീയ കിക്ക് ബോക്‌സിങ് ചാംപ്യന്‍ഷി പില്‍ വെള്ളിമെഡല്‍ നേടിയ അന്‍ഷിദ് കോലോത്തൊടിയെ മുസ്ലിം യൂത്ത് ലീഗ് കാപ്പു പറമ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. -52 വിഭാഗത്തിലാണ് അന്‍ഷിദ് ദേ ശീയ മെഡല്‍ കരസ്ഥമാക്കി കേരളത്തിന്റെ അഭിമാനമായത്. തിരുവിഴാംകുന്ന് കാപ്പു പറമ്പിലെ കോലോത്തൊടി വീട്ടില്‍ മുജീബ് റഹ്മാന്‍- നസീറ ദമ്പതികളുടെ മകനായ അന്‍ഷിദ് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. വീ ട്ടിലെത്തിയാണ് യൂത്ത് ലീഗ് അന്‍ഷിദിനെ അനുമോദിച്ചത്. യൂത്ത് ലീഗ് സംസ്ഥാന സെ ക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഗഫൂര്‍ കോല്‍കളത്തില്‍ ഉപഹാരം സമര്‍പ്പി ച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പടുവില്‍ കുഞ്ഞിമുഹമ്മദ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.ടി അബ്ദുല്ല, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എ.കെ കുഞ്ഞയമു, ഷിഹാബ് ഒതുക്കുംപുറത്ത്, മുസ്തഫ ,മാജിദ് കള ത്തുംപടിയന്‍, കുഞ്ഞയമ്മു കരിമ്പനക്കല്‍, രാമകൃഷ്ണന്‍ സി പി, സന്തോഷ് തുടങ്ങിയ വര്‍ പങ്കെടുത്തു.
