മണ്ണാര്‍ക്കാട് : വിദ്യാഭ്യാസ രംഗത്തെ നൂതനാശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന തിനായി സംഘടിപ്പിക്കുന്ന ഫ്‌ലെയിം എഡ്യു കോണ്‍ക്ലേവ്’23 നാളെ മണ്ണാര്‍ക്കാട് ഫായി ദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ വാര്‍ത്താ സ മ്മേളനത്തില്‍ അറിയിച്ചു. നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവ ര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുന്നതിനായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ നേതൃത്വ ത്തില്‍ നടപ്പിലാക്കുന്ന ഫ്‌ലെയിം പദ്ധതിയുടെ നേതൃത്വത്തിലാണ് എഡ്യു കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക്പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണിക്ക് പ്രതി നിധികളുടെ രജിസ്‌ട്രേഷന്‍ നടക്കും. തുടര്‍ന്ന് 1.30ന് അക്കാദമിക് സെക്ഷനില്‍ പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍മാരായ ജോസഫ് അന്നംകുട്ടി, മുന്‍സൂറലി കാപ്പുങ്ങല്‍ എന്നി വര്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. നിയോജക മണ്ഡലത്തിലെ മുഴുവന്‍ എന്‍.എം. എം.എസ്, യു.എസ്.എസ്, എല്‍.എസ്.എസ് സ്‌കോളര്‍ഷിപ് വിജയികള്‍, വിവിധ പ്രവേ ശന പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍, ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കാളികളായ അഭിലാ ഷ്, ഷബീബ് അലി എന്നിവരേയും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ നൂറ് ശത മാനം വിജയം കൈവരിച്ച വിദ്യാലയങ്ങള്‍ക്കുമുള്ള ഫ്‌ലെയിം അച്ചീവ്‌മെന്റ് അവാര്‍ ഡുകള്‍ വിതരണം ചെയ്യും. ജനപ്രതിനിധികള്‍, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമു ഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഫ്‌ലെയിം പദ്ധതി മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച തായി സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. മുന്‍വര്‍ഷം പദ്ധതിയിലൂടെ നല്‍ കിയ പരിശീലനത്തിന്റെ ഭാഗമായി മണ്ഡലത്തിലെ എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പ് വിജയികളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നു. നൂറ് പേരാണ് ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ നാല് വര്‍ഷത്തേക്ക് 48000 രൂപയുടെ എന്‍.എം.എം.എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹ ത നേടിയത്. കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള സി.യു.ഇ.ടി പരീക്ഷയിലും ഫ്‌ലെയി മിന്റെ പരിശീലനത്തിലൂടെ അമ്പതോളം വിദ്യാര്‍ഥികള്‍ മണ്ഡലത്തില്‍ നിന്നും യോ ഗ്യത നേടി. ഈ കാലയളവില്‍ നിയോജകമണ്ഡലം പരിധിയിലെ വിദ്യാലയങ്ങളുടെ എ സ്.എസ്.എല്‍.സി വിജയശതമാനം ഗണ്യമായി ഉയര്‍ന്നു. മണ്ഡലത്തിലെ വിവിധ വിദ്യാ ലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പുതിയ കെട്ടി ടങ്ങള്‍, പാചകപ്പുര, ശുചിമുറി, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, കമ്പ്യൂട്ടര്‍വല്‍ക്കരണം, സ്‌കൂള്‍ ബസുക ള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.
പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി) ഓറിയന്റേഷന്‍, നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരിശീലനം, യു.എസ്.എസ് ഓറിയന്റേഷന്‍ ക്ലാസ്, മാതൃകാ പരീക്ഷ, യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാം തുടങ്ങിയവയും പത്താം ക്ലാസ് പരീക്ഷയില്‍ മണ്ഡല ത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നൂറ് ശതമാനം കൈവരിക്കുന്നതിനുള്ള ഗൈഡ ന്‍സ് കോച്ചിങ്ങും നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ എഡ്യു കോണ്‍ക്ലേവ് സംഘാടക സമിതി ചെയര്‍മാന്‍ ഹമീദ് കൊമ്പത്ത്,കണ്‍വീനര്‍ ഡോ.ടി. സൈനുല്‍ ആബിദ്,കെ.ജി.ബാബു,ജോബ് ഐസക്,ഷമീര്‍ പഴേരി പങ്കെടുത്തു.
