കാഞ്ഞിരപ്പുഴയില്‍ നിന്നും നവംബര്‍ ആദ്യവാരം ജലവിതരണം ആരംഭിക്കണമെന്ന് ആവശ്യം
മണ്ണാര്‍ക്കാട് : കാര്‍ഷികാവശ്യത്തിനായി കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും ജലവിതരണം നടത്തുന്നതിന് മുന്നൊരുക്കങ്ങളാകുന്നു. കനാലുകള്‍ വൃത്തിയാക്കുന്നതുള്‍പ്പടെയുള്ള പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് അധികൃതര്‍ അറിയിച്ചു. ജലസേചന വകുപ്പില്‍ നിന്നും അനുവദിച്ച ഒന്നര കോടി രൂപയില്‍ 15 ലക്ഷം രൂപ അടിയന്തര ആവശ്യങ്ങള്‍ക്കായി നീക്കി വെച്ച് ബാക്കി തുകയാണ് 25 ഓളം പ്രവൃത്തികള്‍ക്കായി ടെന്‍ഡര്‍ ചെയ്തിട്ടുള്ളത്. ഡാം സുരക്ഷ, കനാ ലുകളിലെ ചെളി നീക്കം ചെയ്യല്‍, കാട് വെട്ടി വൃത്തിയാക്കല്‍, ചേര്‍ച്ച അടയ്ക്കല്‍ തുട ങ്ങി അറ്റകുറ്റപണികള്‍ നടത്തും. അടുത്ത ആഴ്ച പ്രവൃത്തി തുടങ്ങാനാണ് നീക്കം.
രണ്ടാം വിള നെല്‍കൃഷിയ്ക്കായി നവംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ അ ഞ്ച് തവണകളിലായാണ് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും വെള്ളം തുറ ന്നു വിടുക. ഇത്തവണ നവംബര്‍ ആദ്യവാരം തന്നെ ജലവിതരണം ആരംഭിക്കണമെന്നാ ണ് കര്‍ഷകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ 17 ഗ്രാ മ പഞ്ചായത്തുകള്‍ മൂന്ന് നഗരസഭകളിലായി 250 കിലോ മീറ്റര്‍ ദൂരത്തിലാണ് അണക്കെ ട്ടിന്റെ ഇടതു, വലതുകര കനാലുകളും നാല്‍പ്പതോളം ഉപകനാലുകളും സ്ഥിതി ചെയ്യു ന്നത്. ഒമ്പത് കിലോ മീറ്റര്‍ ദൂരത്തിലുള്ള വലതുകര കനാല്‍ വഴി മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കാഞ്ഞിരപ്പുഴ തുടങ്ങിയ ഭാഗങ്ങളിലേക്കും തച്ചമ്പാറ, കരിമ്പ, കാരാകുര്‍ശ്ശി, ഒറ്റപ്പാലം നഗരസഭയും താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളി ലേക്കും 62 കിലോ മീറ്റര്‍ ദൂരത്തിലാണ് ഇടതുകര കനാല്‍ വഴിയുമാണ് വെള്ളമെത്തു ന്നത്.
കാഞ്ഞിരപ്പുഴ, കല്ലടിക്കോട്, ഒറ്റപ്പാലം സബ് ഡിവിഷനുകള്‍ക്ക് കീഴിലുള്ള എട്ട് സെ ക്ഷന്‍ ഓഫിസുകളുടെ മേല്‍നോട്ടത്തിലാണ് കനാലുകളുടെ അറ്റകുറ്റപണികള്‍ നട ത്താറ്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നടത്തി വന്നിരുന്ന കനാല്‍ നവീകരണം കഴിഞ്ഞ വര്‍ഷത്തോടെ നിര്‍ത്തി വെച്ചത് തിരിച്ചടിയായി. കൃത്യമായി വൃത്തിയാക്കി യാല്‍ മാത്രമേ വാലറ്റ പ്രദേശങ്ങളിലേക്കുള്‍പ്പടെ കനാല്‍ വഴി വേഗത്തില്‍ വെള്ളമെ ത്തൂ. എന്നാല്‍ പരിമിതമായ ഫണ്ട് വിനിയോഗിച്ച് പലപ്പോഴും ഇത് സാധ്യമാകാതെ പോവുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളോട് കഴിഞ്ഞ വര്‍ഷം ഫണ്ട് ആവശ്യപ്പെട്ടെങ്കിലും പലര്‍ക്കും നല്‍കാനായില്ല. തെങ്കര പഞ്ചായത്ത് രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കനാല്‍ പരിപാലനത്തിന് നാല് കോടി രൂപ അനുവ ദിക്കണമെന്നാവശ്യപ്പെട്ട് പ്രൊജക്ട് അധികൃതര്‍ വകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. അതേ സമയം നബാര്‍ഡ് ഫണ്ടില്‍ നിന്നുള്ള പത്ത് കോടി രൂപ വിനിയോഗിച്ച് കനാല്‍ നവീക രിക്കുന്നതിന് ഭരണാനുമതിയായത് കാര്‍ഷികമേഖലയ്ക്ക് പ്രതീക്ഷയും ആശ്വാസവു മേകുന്നു.
